Thursday November 22nd, 2018 - 2:44:am
topbanner

തിരഞ്ഞെടുപ്പില്‍ ഹിലറിയ്ക്ക് വിനയായത് ഇ-മെയില്‍

rajani
തിരഞ്ഞെടുപ്പില്‍ ഹിലറിയ്ക്ക് വിനയായത് ഇ-മെയില്‍

അമേരിക്കന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പിടുപ്പില്‍ വിജയം സുനിചിതമായിരുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റനെ വീഴ്ത്തിയത് ഇ മെയില്‍ ചോര്‍ച്ച വിവാദവും വിക്കിലീക്ക്‌സ് മേധാവി ജൂലിയന്‍ അസാന്‍ജിന്റെ ആക്രമണങ്ങളുമാണ്. രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങളുള്ള ഇമെയിലുകള്‍ ചോര്‍ന്നതോടെ വോട്ടര്‍മാര്‍ക്ക് ഹിലരിയിലുള്ള വിശ്വാസം നഷ്ടമായി. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലായിരുന്നു ഇത്.

രേഖകള്‍ ഓരോന്നായി വിക്കിലീക്ക്‌സ് പുറത്തുവിട്ടപ്പോള്‍ ഹിലറിയുടെ ജനസമ്മതി കുത്തനെ ഇടിയുകയായിരുന്നു.ഇത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് വിജയത്തിലേക്കുള്ള വഴി തെളിയുകയായിരുന്നു.

ഒബാമ ഭരണകൂടത്തില്‍ സ്റ്റേറ്റ് സെക്രട്ടറിയായി സ്ഥാനമേല്‍ക്കുമ്പോള്‍ ഹിലറിക്ക് സര്‍ക്കാര്‍ ഔദ്യോഗിക ഇമെയില്‍ ഐഡി നല്‍കിയിരുന്നു. എന്നാല്‍ ആ മെയില്‍ ഐഡി ഉപയോഗിക്കാതെ സ്വന്തം സെര്‍വര്‍ ഉപയോഗിച്ചാണ് അവര്‍ ആശയവിനിമയം നടത്തിയിരുന്നത്. ഔദ്യോഗിക ഐഡി ആക്ടിവേറ്റ് ചെയ്യുക പോലും ചെയ്തില്ല.

സര്‍ക്കാര്‍ @state.gov എന്ന മെയില്‍ ഐഡിക്കു പകരം [email protected] എന്ന ഐഡിയാണ് ഹിലറി ഉപയോഗിച്ചിരുന്നത്. ഈ ഐഡിയില്‍ നിന്നാണ് രാജ്യത്തിന്റെ തന്ത്രപ്രധാന മെയിലുകളെല്ലാം അയച്ചിരുന്നത്. ഇക്കാര്യം വിക്കിലീക്‌സ് രേഖകള്‍ നോക്കിയാല്‍ മനസ്സിലാകും.

അമേരിക്കയിലെ വിദേശകാര്യ വകുപ്പിന്റെ പ്രോട്ടോകോള്‍ അനുസരിച്ച് ഹിലറി അയച്ച സര്‍ക്കാര്‍ മെയിലുകള്‍ ഔദ്യോഗിക രേഖകളാണ്. അത് എന്നും സൂക്ഷിക്കേണ്ടതാണ്. എന്നാല്‍ അക്കാര്യം ഇവിടെ നടപ്പിലായില്ല. സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ചതിനാലാണ് വിക്കിലീക്‌സിനു ഹിലറിയുടെ മെയിലില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്താനായത്. സര്‍ക്കാര്‍ സെര്‍വര്‍ ആയിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

 

ആദ്യ ലൈംഗികാനുഭവത്തെ കുറിച്ച് തുറന്നടിച്ച് ഇന്ത്യൻ യുവതികള്‍ [വീഡിയോ]

 

Read more topics: president, election, hilary, klinton
English summary
president election hilary klinton
topbanner

More News from this section

Subscribe by Email