Wednesday November 14th, 2018 - 2:30:am
topbanner

എപ്പോഴാണ് വിവാഹിതനാകുന്നതെന്ന് ചോദിച്ചത് ഇഷ്ടമായില്ല ; ഗര്‍ഭിണിയായ അയല്‍ക്കാരിയെ യുവാവ് കഴുത്തു ഞെരിച്ചു കൊന്നു

suji
എപ്പോഴാണ് വിവാഹിതനാകുന്നതെന്ന് ചോദിച്ചത് ഇഷ്ടമായില്ല ; ഗര്‍ഭിണിയായ അയല്‍ക്കാരിയെ യുവാവ് കഴുത്തു ഞെരിച്ചു കൊന്നു

വിവാഹിതനാകുന്നത് എപ്പോഴാണെന്നന്വേഷിച്ച ഗര്‍ഭിണിയെ യുവാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. അയല്‍ക്കാരിയായ ഗര്‍ഭിണിയെയാണ് 28 കാരനായ യുവാവ് കഴുത്തു ഞെരിച്ച് കൊന്നത്. വിവാഹം കഴിക്കുന്നില്ലേ എന്ന യുവതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യം യുവാവിന് ഇഷ്ടമായില്ല.

സഹോദരിമാരുടെ വിവാഹം കഴിഞ്ഞിട്ടും എന്താണ് യുവാവിന്റെ വിവാഹം നടക്കാത്തതെന്ന് യുവതി ആവര്‍ത്തിച്ചു ചോദിച്ചിരുന്നു. നാണക്കേടാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്തോനേഷ്യയിലെ കാംപങ് പാസില്‍ ജോങിയില്‍ ഫായിസ് നൂര്‍ദിന്‍ എന്ന 28 കാരനാണ് കൊല നടത്തിയത്.

കൊല്ലപ്പെട്ട ആയിഷ അയല്‍ക്കാരിയായിരുന്നു. സുഹൃത്തുക്കളുടെ മുന്നില്‍ വച്ചായിരുന്നു വിവാഹ കാര്യം തിരക്കി കളിയാക്കിയത്. അപ്പോള്‍ പ്രതികരിക്കാതിരുന്ന യുവാവ് വീട്ടിലെത്തി കൊല നടത്തുകയായിരുന്നു. ആയിഷയുടെ വീട്ടില്‍ ഇയാള്‍ സൂക്ഷിച്ചിരുന്ന ചെരുപ്പാണ് കേസിന് തുമ്പായത്. ഇവരുടെ കൈയ്യിലുണ്ടായിരുന്ന മൊബൈലും പണവും പ്രതി മോഷ്ടിച്ചിരുന്നു.

Read more topics: pregnant women, kill, teasing
English summary
pregnant women who teased killed by neighbour
topbanner

More News from this section

Subscribe by Email