topbanner
Monday February 19th, 2018 - 1:49:pm
topbanner
Breaking News

സിസേറിയന്‍ നടത്താന്‍ അനുമതി നിഷേധിച്ചു; യുവതി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

sadu prakash
സിസേറിയന്‍ നടത്താന്‍ അനുമതി നിഷേധിച്ചു; യുവതി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

ബീജിംഗ്: സിസേറിയന്‍ നടത്താന്‍ ബന്ധുക്കള്‍ അനുമതി നല്‍കാത്തതില്‍ മനംനൊന്ത് ഗര്‍ഭിണിയായ യുവതി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. ചൈനയിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച സംഭവം. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് കുഞ്ഞിന്റെ തല സാധാരണയിലും വലിപ്പമുള്ളതായതിനാല്‍ സ്വാഭാവിക പ്രസവം ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ യുവതി ആവശ്യപ്പെട്ടു. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ സിസേറിയന്‍ നടത്താന്‍ വിസമ്മതിച്ചു.

ചൈനയിലെ നിയമം അനുസരിച്ച് ബന്ധുക്കളുടെ സമ്മതമില്ലാതെ സിസേറിയന്‍ നടത്താനാവില്ല. ബന്ധുക്കളുടെ ഈ നിലപാടില്‍ നിരാശയായ യുവതി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു. യുവതിക്കൊപ്പം ഗര്‍ഭസ്ഥ ശിശുവും മരിച്ചു.

സിസേറിയന് വേണ്ടി മുട്ടുകാലിലിരുന്ന് യാചിക്കുന്ന യുവതിയുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലും മറ്റും പടരുകയാണ്. സംഭവത്തെ തുടര്‍ന്ന് ചൈനയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

English summary
pregnant committed suicide after family refused to let her cesarean
topbanner

More News from this section

Subscribe by Email