topbanner
Thursday October 19th, 2017 - 4:18:pm
topbanner

ഭരണ പരിഷ്‌ക്കാരങ്ങള്‍ക്ക് യു.എസില്‍ ഇന്ത്യയെക്കുറിച്ച് പോസിറ്റീവ് മൂഡെന്ന് അരുണ്‍ ജയ്റ്റ്‌ലി

Jikku Joseph
ഭരണ പരിഷ്‌ക്കാരങ്ങള്‍ക്ക് യു.എസില്‍ ഇന്ത്യയെക്കുറിച്ച് പോസിറ്റീവ് മൂഡെന്ന് അരുണ്‍ ജയ്റ്റ്‌ലി

വാഷിങ്ടന്‍: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ വിപുലപ്പെടുത്താനുള്ള സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍ അമേരിക്കയില്‍ ഇന്ത്യയെക്കുറിച്ച് പോസിറ്റീവ് മൂഡ് നല്‍കുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. അമേരിക്കന്‍ നിക്ഷേപകര്‍ക്കിടയില്‍ ഇന്ത്യ നടത്തിയ പരിഷ്‌കാരങ്ങളെക്കുറിച്ചും രാജ്യത്തിന്റെ ഭാവി കഴിവിനെക്കുറിച്ചുമുള്ള വ്യക്തമായ ധാരണയുണ്ടെന്നും ജയ്റ്റ്ലി പറഞ്ഞു.

ജി-20 രാജ്യങ്ങളുടെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ സംബന്ധിക്കാനായി അമേരിക്കയിലെത്തിയതായിരുന്നു അദ്ദേഹം. യുഎസ് നിക്ഷേപകരുമായും ട്രംപ് ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂചിനുമായും വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസുമായും ജയ്റ്റ്ലി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാര-സാമ്പത്തിക ബന്ധത്തെക്കുറിച്ചും ഇരുരാജ്യങ്ങളുടെയും പൊതുവായ ആശങ്കകളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തു. ന്യൂയോര്‍ക്കിലും ബോസ്റ്റണിലും സന്ദര്‍ശനം നടത്തിയ അദ്ദേഹം നിക്ഷേപകരെ അഭിസംബോധന ചെയ്തു. കൊളംബിയ, ഹാര്‍വാഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചിരുന്നു. ഞായറാഴ്ച അദ്ദേഹം ഇന്ത്യയിലേക്കു തിരിക്കും.

Read more topics: positive mood, india, arun jaitley
English summary
positive mood about india in us says arun jaitley
topbanner topbanner

More News from this section

Subscribe by Email