Saturday September 22nd, 2018 - 9:00:pm
topbanner

പ്രേതബാധ ഒഴിപ്പിക്കാന്‍ പുരോഹിതന്‍മാര്‍ക്ക് സ്‌പെഷ്യല്‍ ക്ലാസുമായി വത്തിക്കാന്‍; ജാഗ്രത വേണമെന്ന് പോപ്

suji
പ്രേതബാധ ഒഴിപ്പിക്കാന്‍ പുരോഹിതന്‍മാര്‍ക്ക് സ്‌പെഷ്യല്‍ ക്ലാസുമായി വത്തിക്കാന്‍; ജാഗ്രത വേണമെന്ന് പോപ്

സാത്താന്‍സേവ വഴി സ്വത്തും പണവും വാരിക്കൂട്ടാന്‍ ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രതിരോധ നടപടി സ്വീകരിക്കാനുള്ള ശ്രമത്തിലാണ് വത്തിക്കാന്‍. പ്രേതബാധ ഒഴിപ്പിക്കാനുള്ള ആവശ്യങ്ങള്‍ കൂടിയതോടെ പുരോഹതന്‍മാര്‍ക്ക് വത്തിക്കാന്റെ നേതൃത്വത്തില്‍ പ്രത്യേക ട്രെയിനിംഗ് ക്ലാസുകള്‍ സംഘടിപ്പിച്ചു.

ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നേരിടുന്ന ക്രമാതീതമായ ഇടിവാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നതെന്നാണ് വത്തിക്കാന്‍ കരുതുന്നത്. സാത്താന്‍ സേവയിലേക്ക് പോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കാനും ഇതാണ് കാരണം. കൂടാതെ സാത്താന്‍സേവയും, കൂടോത്രവുമെല്ലാം ഇപ്പോള്‍ ഓണ്‍ലൈനില്‍ കൈയെത്തും ദൂരത്ത് ലഭ്യവുമാണ്. ജീവിതം സാത്താന് എതിരെയുള്ള തുടര്‍ച്ചയായുള്ള പോരാട്ടമാണെന്ന് പോപ്പ് ഫ്രാന്‍സിസ് വിലയിരുത്തി.

സാത്താനെ വെറുമൊരു കെട്ടുകഥയായി തള്ളേണ്ടെന്നും പോപ്പ് പറയുന്നു. ഈ തെറ്റ് കാരണമാണ് ശ്രദ്ധയില്ലാതെ കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയതെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. യുഎസില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബാധയൊഴിപ്പിക്കല്‍ കര്‍മ്മങ്ങള്‍ ചെയ്യുന്ന പുരോഹിതരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചു. സാത്താന്‍സേവ യാഥാര്‍ത്ഥ്യമാണെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റി സൈക്കോളജിസ്റ്റ് വ്യക്തമാക്കി. എന്നാല്‍ ഇതറിയാവുന്ന പ്രൊഫഷണലുകള്‍ തുറന്ന് സമ്മതിക്കാന്‍ തയ്യാറാകില്ല.

 

 

Read more topics: pope, vatican
English summary
pope advice to alert
topbanner

More News from this section

Subscribe by Email