Wednesday November 14th, 2018 - 2:30:pm
topbanner

ലൈംഗീക ബന്ധത്തിലേര്‍പ്പെടണമെങ്കില്‍ പോലീസിന്റെ അനുമതി വേണം ; അപകടകാരിയായ 29 കാരന് കോടതിയുടെ നിര്‍ദ്ദേശമിത് ; വിചിത്രമായ നിര്‍ദ്ദേശത്തിന് പിന്നില്‍ ശക്തമായ കാരണമുണ്ട് ; സംഭവം ലങ്കാഷെയറില്‍

suji
ലൈംഗീക ബന്ധത്തിലേര്‍പ്പെടണമെങ്കില്‍ പോലീസിന്റെ അനുമതി വേണം ; അപകടകാരിയായ 29 കാരന് കോടതിയുടെ നിര്‍ദ്ദേശമിത് ; വിചിത്രമായ നിര്‍ദ്ദേശത്തിന് പിന്നില്‍ ശക്തമായ കാരണമുണ്ട് ; സംഭവം ലങ്കാഷെയറില്‍

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഒരാള്‍ക്ക് പോലീസിന്റെ അനുമതി വേണമെന്ന് പറഞ്ഞാല്‍ എന്താകും അവസ്ഥ! ലങ്കാഷയറിലെ ഫ് ളീറ്റ്‌വുഡില്‍ നിന്നുമുള്ള തൊഴില്‍രഹിതനായ ആരോണ്‍ സട്ക്ലിഫാണ് സ്ത്രീകള്‍ക്ക് മനഃപ്പൂര്‍വ്വം എയ്ഡ്‌സ് സമ്മാനിച്ച് അപകടകാരിയാകുന്നത്. ഇതിനാലാണ് ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ പോകുന്നതിന് മുന്‍പ് അനുമതി വാങ്ങണമെന്ന് ഈ 29കാരന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എച്ച്‌ഐവി വാഹകനായ ആരോണ്‍ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നുവെന്നാണ് മജിസ്‌ട്രേറ്റുമാര്‍ വിധിച്ചത്. രാജ്യത്തും വിദേശത്തും അപകടമാകയാല്‍ സെക്ഷ്വല്‍ റിസ്‌ക് പ്രിവന്‍ഷന്‍ ഓര്‍ഡറില്‍ പെടുത്തിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഓര്‍ഡര്‍ സ്ത്രീയ്ക്കും പുരുഷനും ബാധകമാണ്.

താന്‍ ബന്ധപ്പെടാന്‍ പോകുന്ന വ്യക്തിയുടെ പേരുവിവരങ്ങള്‍ ഓഫീസര്‍മാര്‍ക്ക് എഴുതിനല്‍കണം. ഇതിന് അനുമതി ലഭിച്ച ശേഷമാണ് ബന്ധം സാധ്യമാകുക. ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാതെ ലൈംഗികതയില്‍ ഏര്‍പ്പെടരുതെന്നും നിബന്ധനയുണ്ട്. ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ ഉടന്‍ ബന്ധം നിര്‍ത്തണം.

ഇതോടെ ആരോണ്‍ സട്ക്ലിഫ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോകുന്ന വ്യക്തിയെ കാര്യങ്ങള്‍ അറിയിച്ച് ബോധ്യപ്പെടുത്തേണ്ട ചുമതല പോലീസിനായി. രണ്ട് സ്ത്രീകള്‍ക്ക് എച്ച്‌ഐവി ബാധ നല്‍കിയ കുറ്റത്തിന് മൂന്ന് കുട്ടികളുടെ പിതാവായ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

 

Read more topics: police, permission ,sexual relation
English summary
police will give permission for a man for sexual relation
topbanner

More News from this section

Subscribe by Email