Friday August 17th, 2018 - 3:24:pm
topbanner

നെതന്യാഹുവിനെതിരെതിരെ അഴിമതി കേസില്‍ കുറ്റം ചുമത്തണം; വ്യക്തമായ തെളിവുകളുണ്ടെന്ന് പോലീസ്

Jikku Joseph
നെതന്യാഹുവിനെതിരെതിരെ അഴിമതി കേസില്‍ കുറ്റം ചുമത്തണം; വ്യക്തമായ തെളിവുകളുണ്ടെന്ന് പോലീസ്

ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെതിരെ അഴിമതി കേസില്‍ കുറ്റം ചുമത്തണമെന്ന് പോലീസ്. കൈക്കൂലി, വഞ്ചന എന്നീ കേസുകളില്‍ പ്രധനമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. മാസങ്ങള്‍ പിന്നിട്ട അന്വേഷണത്തിനു ശേഷമാണ് കുറ്റം ചുമത്താന്‍ പോലീസ് അറ്റോര്‍ണി ജനറലിന് ശിപാര്‍ശ നല്‍കിയത്.

പോലീസ് അറ്റോര്‍ണി ജനറല്‍ അവിചെ മന്‍ഡല്‍ബ്ലിസറ്റിന് കൈമാറിയ ശിപാര്‍ശയില്‍ പ്രധാനമന്ത്രിക്കെതിരായ കേസുകളും തെളിവുകളും പരിശോധിക്കുകയാണ് അറ്റോര്‍ണി ജനറല്‍. കേസുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്നത് അറ്റോര്‍ണി ജനറലിന്റെ തീരുമാന പ്രകാരമായിരിക്കും.

ചില കോടീശ്വരന്‍മാര്‍ക്ക് ചെയ്തുകൊടുത്ത ഉപകാരത്തിന് വന്‍ വിലവരുന്ന ചുരുട്ടും ആഭരണങ്ങളും സമ്മാനങ്ങളായി സ്വീകരിച്ചുവെന്നതാണ് ഒരു ആരോപണം. ഇസ്രായേലിലെ യെദ്യോത് അഹ്റോനത് എന്ന പ്രമുഖ പത്രത്തിന്റെ പ്രസാധകനുമായി രഹസ്യ കരാര്‍ ഉണ്ടാക്കി എന്നതാണ് രണ്ടാമത്തെ കേസ്. എന്നാല്‍ ആരോപണങ്ങള്‍ നെതന്യാഹു നിഷേധിച്ചു.

English summary
police to submit recommendations on charging netanyahu for corruption
topbanner

More News from this section

Subscribe by Email