Friday March 22nd, 2019 - 8:07:pm
topbanner
topbanner

പോലീസ് കാറിന്റെ ബീക്കണ്‍ ലൈറ്റ് അടിച്ചുമാറ്റിയ വിരുതനെ തപ്പി അധികൃതര്‍

suji
 പോലീസ് കാറിന്റെ ബീക്കണ്‍ ലൈറ്റ് അടിച്ചുമാറ്റിയ വിരുതനെ തപ്പി അധികൃതര്‍

'കടുവയെ പിടിച്ച കിടുവ' എന്ന് കേട്ടിട്ടേയുള്ളൂ, എന്നാല്‍ ബ്രിട്ടനിലെ പോലീസുകാര്‍ ഈ അവസ്ഥ നേരിട്ട് അനുഭവിച്ചിരിക്കുകയാണ്. പല തരത്തിലുള്ള മോഷണങ്ങളും കവര്‍ച്ചകളും അന്വേഷിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് പോലീസിന്റെ പട്രോളിംഗ് കാറിന് മുകളിലുളള ബീക്കണ്‍ ലൈറ്റുകള്‍ തന്നെ അടിച്ചുമാറ്റിയ വിരുതനെ അവര്‍ക്ക് അന്വേഷിക്കേണ്ടി വന്നിരിക്കുന്നത്.

സണ്ടര്‍ലാന്‍ഡ് റെയില്‍വെ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് കാറില്‍ നിന്നുമാണ് മോഷ്ടാവ് ലൈറ്റ് പൊക്കിയത്. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഈ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഡിസംബര്‍ 26ന് നടന്ന സംഭവങ്ങളില്‍ പ്രതിയെ പിടികൂടാന്‍ കഴിയാതെ വന്നതോടെയാണ് പൊതുജനങ്ങളില്‍ നിന്നും വിവരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നത്.

ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിഞ്ഞാല്‍ പോലീസിനെ സഹായിക്കണമെന്നാണ് അഭ്യര്‍ത്ഥന. ഇതുവഴിയെങ്കിലും പ്രതിയെ പിടിക്കാമെന്നാണ് പോലീസ് കരുതുന്നത്. അതേസമയം പോലീസ് കാറിന്റെ ബീക്കണ്‍ ലൈറ്റ് മോഷ്ടിച്ചിട്ട് എന്ത് ചെയ്യാനാണെന്നതാണ് അധികൃതരെ അത്ഭുതപ്പെടുത്തുന്നത്. ഇത് മറ്റ് വാഹനങ്ങളില്‍ ഉപയോഗിക്കാനും സാധിക്കില്ല.

പോലീസിനും ഇരിക്കട്ടെ ഒരു പണി എന്ന് കരുതി ആരെങ്കിലും ഒപ്പിച്ച വികൃതിയാണോയെന്നും സംശയിക്കുന്നുണ്ട്.

 

Read more topics: police, cctv stealing
English summary
police search man caught cctv stealing blue lights marked patrol car
topbanner

More News from this section

Subscribe by Email