Monday April 22nd, 2019 - 9:57:am
topbanner
topbanner

ഇമ്രാന്‍ഖാനെ അയോഗ്യനാക്കണമെന്ന ഹര്‍ജി പാക് സുപ്രീം കോടതി തള്ളി

suji
ഇമ്രാന്‍ഖാനെ അയോഗ്യനാക്കണമെന്ന ഹര്‍ജി പാക് സുപ്രീം കോടതി തള്ളി

പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പാക് സുപ്രീം കോടതി തള്ളി. ഇമ്രാന്‍ഖാന്‍ സത്യസന്ധനും നീതിമാനുമല്ലെന്നും അതിനാല്‍ അയോഗ്യനാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ഇമ്രാന്‍ഖാന്‍ കഴിഞ്ഞ ദേശീയ അസംബ്രി അംഗമായിരുന്ന കാലത്ത് സമര്‍പ്പിച്ച ഹര്‍ജിയാണെന്നും ദേശീയ അസംബ്ലിയുടെ കാലാവധി കഴിഞ്ഞതാണെന്നും ചൂണ്ടിക്കാണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസ് സാഖിബ് നിസാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്.

2017 മേയില്‍ അഡ്വ ദന്യാല്‍ ചൗധരിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അന്ന് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരിഫീനിതെരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ആറംഗ സംഘത്തെ കോടതി ചുമതലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇമ്രാന്‍ ഖാനെതിരെയുള്ള ഹര്‍ജി കോടതിയിലെത്തിയത്.

എന്നാല്‍ അന്ന് മുതല്‍ ഹര്‍ജി കോടതിയില്‍ തീരുമാനമാകാതെ കിടക്കുകയായിരുന്നു. ഹര്‍ജി സമര്‍പ്പിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഇതില്‍ കോടതി തീരുമാനമെടുത്തത്.പനാമ കേസ് വിധിയെ ഇമ്രാന്റെ പ്രസംഗങ്ങള്‍ സ്വാധീനിച്ചതായി ചൗധരി കുറ്റപ്പെടുത്തി.

English summary
plea for imran khan disqualified rejected
topbanner

More News from this section

Subscribe by Email