topbanner
Wednesday February 21st, 2018 - 2:48:pm
topbanner
Breaking News

ഇന്ത്യയും പാക്കിസ്ഥാനും സമാധാനം വേണം; നരേന്ദ്ര മോദിക്ക് പാക് പെണ്‍കുട്ടിയുടെ കത്ത്

NewsDesk
ഇന്ത്യയും പാക്കിസ്ഥാനും സമാധാനം വേണം; നരേന്ദ്ര മോദിക്ക് പാക് പെണ്‍കുട്ടിയുടെ കത്ത്

ലാഹോര്‍: ഇന്ത്യയും പാക്കിസ്ഥാനും സമാധാനം വേണമെന്ന് ചൂണ്ടിക്കാട്ട് പാക്കിസ്ഥാനിലെ പതിനൊന്നുകാരി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് വൈറലാകുന്നു.

സമാധാനത്തിന്റെ പുതിയ അധ്യായം തുറക്കാന്‍ വെടിയുണ്ടകളല്ല പുസ്തകങ്ങളാണ് വാങ്ങിക്കൂേട്ടണ്ടതെന്ന് അക്കീദത്ത് നവീദ് എന്ന 11കാരി കത്തില്‍ പറയുന്നു.

തോക്കുകള്‍ വാങ്ങില്ലെന്ന് ഇരു രാഷ്ട്രങ്ങളും പ്രതിജ്ഞയെടുക്കണെമന്നും ആയുധങ്ങള്‍ക്ക് പകരം പാവങ്ങള്‍ക്ക് മരുന്ന് എത്തിച്ചുകൊടുക്കണെമന്നും അഞ്ചാം ക്ലാസുകാരിയായ അക്കീദത്ത് ആവശ്യപ്പെടുന്നു.

ഈ മാസം 13നാണ് പെണ്‍കുട്ടി മോദിക്ക് കത്തയച്ചത്. രണ്ടു പേജുള്ള കത്ത് സ്വന്തം കൈപ്പടയിലുള്ളതാണ്. താജ്മഹലും ഡല്‍ഹിയും കാണാന്‍ തന്നെപ്പോലെ പാക്കിസ്ഥാനിലെ കുട്ടികള്‍ക്ക് ആഗ്രഹമുണ്ട്.

ഇന്ത്യന്‍ കുട്ടികള്‍ക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കണമെന്നും അക്കീദത്ത് ആവശ്യപ്പെടുന്നു. പാക് കരസേന മേധാവി ഖ്വമര്‍ ജാവേദ് ബജ്വക്ക് മറ്റൊരു കത്തുമയച്ചിട്ടുണ്ട്. തീവ്രവാദികളെ തുരത്തി സമാധാനം സ്ഥാപിച്ചതിനാണ് ഈ അഭിനന്ദനം. ഖൈബര്‍ പക്തൂന്‍ക പ്രവിശ്യയില്‍ സിക്കുകാര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ശ്രദ്ധയില്‍പെടുത്താനും അക്കീദത്ത് മറന്നില്ല.

 

Read more topics: Pakistan, girl, PM, Modi
English summary
Pakistani girl writes to PM Modi, makes impassioned plea for peace
topbanner

More News from this section

Subscribe by Email