Tuesday November 20th, 2018 - 2:20:pm
topbanner

പാക്കിസ്ഥാനിലെ കാമ്പസില്‍ തീവ്രവാദി ആക്രമണം; 3000 വിദ്യാര്‍ഥികള്‍ കുടുങ്ങി

NewsDesk
പാക്കിസ്ഥാനിലെ കാമ്പസില്‍ തീവ്രവാദി ആക്രമണം; 3000 വിദ്യാര്‍ഥികള്‍ കുടുങ്ങി

പെഷവാര്‍: പാക്കിസ്ഥാനിലെ നോര്‍ത്ത് വെസ്റ്റണിലെ ബച്ച ഖാന്‍ യൂണിവേഴ്‌സിറ്റിയില്‍ തോക്കുധാരികള്‍ നുഴഞ്ഞുകയറി വെടിവെപ്പു നടത്തുന്നതായി റിപ്പോര്‍ട്ട്. 3,000 വിദ്യാര്‍ഥികളും 600 ക്ഷണിതാക്കളും കാമ്പസിനകത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തോക്കുധാരികളായ മൂന്നുപേര്‍ കാമ്പസിനകത്തു പ്രവേശിച്ചെന്നും ഉള്ളില്‍ നിന്നും വെടിയൊച്ചയും സ്‌ഫോടന ശബ്ദവും കേട്ടെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാമ്പസിനുള്ളില്‍ പ്രത്യേക പരിപാടി നടക്കുന്നതിനിടെയാണ് അക്രമം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയവായിട്ടില്ല. കാമ്പസില്‍ സൈനിക നടപടി ആരംഭിച്ചിട്ടുണ്ട്.

 

Read more topics: Student, pakistan, University, Campus
English summary
3,000 Students On Pakistan University Campus Attacked By Gunmen: Reports
topbanner

More News from this section

Subscribe by Email