Wednesday May 23rd, 2018 - 9:13:am
topbanner

ഹാഫിസ് സയദിനെ പാകിസ്താന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു

Jikku Joseph
ഹാഫിസ് സയദിനെ പാകിസ്താന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: 2008-ലെ മുംബയ് ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരനും ലഷ്‌കറെ തയ്ബ തലവനുമായ ഹാഫിസ് സയദിനെ പാകിസ്താന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു. ലഷ്‌കറെ തയ്ബ, താലിബാന്‍ തുടങ്ങി ഐക്യരാഷ്ട്രസഭാ രക്ഷാസമിതി (യു.എന്‍.എസ്.സി) നിരോധിച്ച സംഘടനകളെയും വ്യക്തികളെയും നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓര്‍ഡിനന്‍സില്‍ പാകിസ്താന്‍ പ്രസിഡന്റ് മാംനൂണ്‍ ഹുസൈന്‍ ഒപ്പിട്ടതോടെയാണിത്.

ഐക്യരാഷ്ട്ര സഭ ഭീകരായി പ്രഖ്യാപിച്ച എല്ലാ നേതാക്കളെയും സംഘടനകളെയും പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫലഹ്-ഇന്‍സാനിയത് ഫൗണ്ടേഷന്‍, ലഷ്‌കറെ തോയിബ, ഹര്‍കത്തുള്‍ മുജാഹിദ്ദീന്‍ തുടങ്ങി 27 സംഘടനകളെയാണ് യു.എന്‍ സരക്ഷാസമിതിയുടെ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ എല്ലാം പാകിസ്താനും നിരോധിച്ചിട്ടുണ്ട്. ഇതോടെ ഈ സംഘടനകളുടെ പ്രവര്‍ത്തനം മരവിപ്പിക്കപ്പെടും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് പുതുക്കിയ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചതെങ്കിലും തിങ്കളാഴ്ചയാണ് വിജ്ഞാപനമായി പുറത്തുവന്നത്. ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ സാമ്പത്തിക സഹായം മരവിപ്പിക്കുമെന്ന അമേരിക്കയുടെയും ഇന്ത്യയുടെയും ഭീഷണിക്കു മുന്നില്‍ പാകിസ്താന്‍ വഴങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

English summary
pakistan tightens ban on Hafiz Saeed-led JuD, other terrorist outfits; matches its ban list to UNSC

More News from this section

Subscribe by Email