topbanner
Wednesday December 13th, 2017 - 1:31:am
topbanner
topbanner

ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യണമെന്ന് അമേരിക്ക

Anju NC
ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യണമെന്ന് അമേരിക്ക

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യണമെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ഹോതര്‍ നോവ്‌ററ്റ് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഹാഫിസ് സയീദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹത്തെ പാക്കിസ്ഥാന്‍ സ്വതന്ത്രമാക്കിയതില്‍ അമേരിക്ക ഏറെ ഉത്കണ്ഠയിലാണെന്നും നോവ്‌ററ്റ് പാക്കിസ്ഥാനെ അറിയിച്ചു.

അമേരിക്കന്‍ പൗരനുള്‍പ്പെടെ നൂറുകണക്കിനാളുകളുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഹാഫിസ് സയീദിന്റെ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കാണ്. എന്നാല്‍ ഇയാള്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പാക് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പത്ത് മാസത്തിനു ശേഷം സയിദ് പുറംലോകം കാണുന്നത്. കോടതി ഉത്തരവിനു പിന്നാലെ വെള്ളിയാഴ്ച പുലര്‍ച്ചെ ജയില്‍ അധികൃതര്‍ ഹാഫിസിന്റെ വീട്ടില്‍ നിന്നും മടങ്ങി.

ആറ് അമേരിക്കന്‍ പൗരന്മാരടക്കം 166 പേരാണ് 2008-ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

English summary
pakistan should arrest hafiz saeed for his crimes: US
topbanner topbanner

More News from this section

Subscribe by Email