Wednesday March 20th, 2019 - 1:18:pm
topbanner
topbanner

ഇന്ത്യന്‍ ദേശീയ പതാക വീശി വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്തു ; പാക്കിസ്ഥാനി സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു

suji
ഇന്ത്യന്‍ ദേശീയ പതാക വീശി വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്തു ; പാക്കിസ്ഥാനി സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു

ബോളിവുഡ് ഗാനത്തിനോടൊപ്പം പാക്കിസ്ഥാനി വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്തതിനെ തുടര്‍ന്ന് കറാച്ചിയിലെ സ്‌ക്കൂളിന്റെ രജിസ്‌ട്രേഷന്‍ സസ്‌പെന്റ് ചെയ്തു.'ഫിര്‍ ബി ദില്‍ ഹേ ഹിന്ദുസ്ഥാനി' എന്ന ബോളിവുഡ് ഗാനത്തിനാണ് ഇന്ത്യന്‍ ദേശീയ പതാക വീശി പാകിസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ ചുവടുവെച്ചത്. കറാച്ചിയിലെ മമ ബേബി കെയര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ബോളിവുഡ് ഗാനത്തിന് അനുസരിച്ച് നൃത്തം ചെയ്തത്. സോഷ്യല്‍മീഡിയയിലൂടെ കണ്ട സിന്ധിലെ ഡയറക്ടറേറ്റ് ഓഫ് ഇന്‍സ്‌പെക്ഷനിലെ ഉദ്യോഗസ്ഥരാണ് സ്‌കൂളിനെതിരെ നടപടി സ്വീകരിച്ചു.

സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തത് വ്യക്തമാക്കി കൊണ്ടുള്ള കത്ത് ഡയറക്ടറേറ്റ് സ്‌കൂള്‍ അധികൃതര്‍ക്ക് അയച്ചു. സ്‌ക്കുളിന്റെ പ്രവര്‍ത്തി അധിക്ഷേപകരമാണെന്നും രാജ്യത്തിന്റെ അന്തസ്സിന് എതിരാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, കത്തിനോട് തല്‍ക്കാലം പ്രതികരിക്കേണ്ടതില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം. സ്‌കൂളിന്റെ മറ്റ് ബ്രാഞ്ചുകളുടെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യുമോയെന്നാണ് സ്‌കൂള്‍ അധികൃതര്‍ ഇപ്പോള്‍ ഭയക്കുന്നത്.

വ്യത്യസ്ഥ രാജ്യങ്ങളിലെ സംസ്‌കാരത്തെ കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനാണ് ചെയ്തതെന്നും വിവിധ രാജ്യങ്ങളുടെ സംസ്‌കാരം ചൂണ്ടിയുള്ള പരിപാടിയില്‍ ഇന്ത്യയുടെ ഭാഗം മാത്രം കട്ട് ചെയ്ത് വീഡിയോ പ്രചരിപ്പിച്ച് വാര്‍ത്ത വളച്ചൊടിക്കുകയാണെന്‌ന് വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

 

Viral News

English summary
pakistan school suspended of kids use indian flag
topbanner

More News from this section

Subscribe by Email