Tuesday November 13th, 2018 - 8:29:am
topbanner

യുഎസ് പാക് ബന്ധത്തില്‍ വിള്ളല്‍ ; ഐക്യം തുടരണമെന്ന് പാക്കിസ്ഥാന്‍

suji
യുഎസ് പാക് ബന്ധത്തില്‍ വിള്ളല്‍ ; ഐക്യം തുടരണമെന്ന് പാക്കിസ്ഥാന്‍

യുഎസ് പിന്‍വലിച്ചത് പാക്കിസ്ഥാന് നല്‍കുന്ന സൈനീക സഹായമല്ലെന്നും ഭീകരവാദത്തിനെതിരായ യുദ്ധത്തിന് പിന്തുണയ്ക്കായി നല്‍കിയ സഹായമായിരുന്നെന്നും പാക്കിസ്ഥാന്‍. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശന സമയത്തു വിഷയം ചര്‍ച്ച ചെയ്യുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.

യുഎസ് പണം പാക്കിസ്ഥാന് തിരികെ നല്‍കണം. ആക്രമങ്ങളെ ഇല്ലാതാക്കുക, സമാധാനം സ്ഥാപിക്കുക, തുടങ്ങിയ പൊതു ഉദ്ദേശങ്ങള്‍ക്കു വേണ്ടിയാണ് തുക ചെലവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഭവത്തിന് രണ്ടു ഭാഗങ്ങളുണ്ട്. യുഎസ് ഒന്നു മാത്രമാണ് കാണിക്കുന്നത്. യുഎസിനും പാക്കിസ്ഥാനും ഇടയില്‍ വിശ്വാസക്കുറവുണ്ട്. എന്നാല്‍ ഐക്യം തുടരാനാണ് പാക് സര്‍ക്കാരിനു താല്‍പര്യമെന്നും ഖുറേഷി വ്യക്തമാക്കി. ഹഖാനി നെറ്റ്വര്‍ക്ക്, ലഷ്‌കറെ തയിബ എന്നീ ഭീകര സംഘടനകള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പാക്കിസ്ഥാനുള്ള 30 കോടി ഡോളറിന്റെ സൈനീക സഹായം യുഎസ് റദ്ദാക്കാന്‍ തീരുമാനിച്ചത്. ഭീകര സംഘടനകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ജനുവരിയില്‍ 115 ഡോളറിന്റെ സഹായം യുഎസ് മരവിപ്പിച്ചിരുന്നു.

English summary
pakistan request us to continue healthy relationship
topbanner

More News from this section

Subscribe by Email