topbanner
Thursday November 23rd, 2017 - 10:21:pm
topbanner
Breaking News

കോക്പിറ്റില്‍ പൈലറ്റിനൊപ്പം രണ്ടുമണിക്കൂര്‍ ചൈനീസ് യുവതി

NewsDesk
കോക്പിറ്റില്‍ പൈലറ്റിനൊപ്പം രണ്ടുമണിക്കൂര്‍ ചൈനീസ് യുവതി

ഇസ്ലാമാബാദ്: സുരക്ഷാ മേഖലയായി കരുതപ്പെടുന്ന വിമാനത്തിലെ കോക്പിറ്റില്‍ രണ്ടുമണിക്കൂര്‍നേരം ചൈനീസ് യുവതി ചെലവഴിച്ചത് വിവാദമായി. പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് (പിഐഎ) പൈലറ്റ് ആണ് ചൈനീസ് യുവതിയുമായി സമയം ചെലവഴിച്ചത്.

ബിസിനസ് ക്ലാസ് യാത്രക്കാരുടെ കാബിനില്‍ പോയിക്കിടന്ന് ഉറങ്ങിയ പൈലറ്റിനെതിരെ പിഐഎ നടപടി എടുത്തതിനു പിന്നാലെയാണു പുതിയ സംഭവം. പൈലറ്റ് ചൈനീസ് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നെന്ന് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ടോക്കിയോയില്‍നിന്നു ബെയ്ജിങ്ങിലേക്കുപോയ പിഐഎ വിമാനം പികെ 853ന്റെ ക്യാപ്റ്റന്‍ ഷഹസാദ് അസീസ് ആണ് ചൈനീസ് യുവതിയെ കോക്ക്പിറ്റിലേക്കു ക്ഷണിച്ചത്.

കോക്ക്പിറ്റില്‍ കയറിയ യുവതിയുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, കാബിന്‍ ഭാഗത്തു കയറിയോ എന്ന കാര്യം യുവതി സ്ഥിരീകരിക്കുന്നില്ല. പൈലറ്റിനും ഫസ്റ്റ് ഓഫിസര്‍ക്കുമൊപ്പം കോക്ക്പിറ്റില്‍ രണ്ടു മണിക്കൂറോളം സമയം ചെലവിട്ടു. വിമാനം ലാന്‍ഡ് ചെയ്തതിനുശേഷം മാത്രമാണു യുവതി പുറത്തുവന്നത്.

സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് അന്നു വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുമായി ബന്ധപ്പെടുകയാണെന്നു വിമാനക്കമ്പനി അറിയിച്ചു.

Read more topics: Pakistan, Pilot, Woman, Cockpit
English summary
Pakistan International Airlines Pilot Allows Woman Into Cockpit, Puts Passengers' Lives At Risk
topbanner topbanner

More News from this section

Subscribe by Email