topbanner
Wednesday December 13th, 2017 - 9:03:am
topbanner
topbanner

പാക്കിസ്ഥാന്‍ നഗരങ്ങളില്‍ വന്‍ ഭൂചലനം

NewsDesk
പാക്കിസ്ഥാന്‍ നഗരങ്ങളില്‍ വന്‍ ഭൂചലനം

ഇസ്ലമാബാദ്: പാക്കിസ്താനിലെ പ്രമുഖ നഗരങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു ഭൂചലനം.

ഇസ്ലാമാബാദ്, ലാഹോര്‍, പഞ്ചാബ്, ഖൈബര്‍ പഷ്തൂണ്‍, ഗില്‍ജിത്ത്ബാല്‍തിസ്താന്‍, നൗഷാര, ഗിസര്‍ വാലി അടക്കമുള്ള നഗരങ്ങളിലാണ് ഭൂചലനമുണ്ടായത്.

അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ ഭൂമിക്കടിയില്‍ 180 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തെ തുടര്‍ന്ന് ഭയചകിതരായ ജനങ്ങളില്‍ വീടുകളില്‍ നിന്നും ഫ് ളാറ്റുകളില്‍ നിന്നും പുറത്തെത്തി സുരക്ഷിത സ്ഥലങ്ങളില്‍ അഭയം തേടി.

Read more topics: Pakistan, Earthquake, Islamabad
English summary
Pakistan: Earthquake measuring 5.5 magnitude jolts Islamabad, surrounding areas
topbanner topbanner

More News from this section

Subscribe by Email