Monday September 24th, 2018 - 3:14:pm
topbanner

പാകിസ്താന്‍ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് യുഎസ്

suji
പാകിസ്താന്‍ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് യുഎസ്

പാകിസ്താന്‍ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 140 മുതല്‍ 150 ആണവ ആയുധ ശേഖരങ്ങളും അസംസ്‌കൃത വസ്തുക്കളുമുണ്ട്. എന്നാല്‍ 2025 ആകുമ്പോഴേക്കും ഇത് 220 മുതല്‍ 250 ലേക്ക് എത്തുമെന്നാണ് കണക്കുകള്‍.

1999ല്‍ യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി നടത്തിയ പഠനത്തിലാണ് ആണവ ശേഖരണത്തെ കുറിച്ച് റിപ്പോര്‍ട്ടുള്ളത്. ഇത് 2020 ആകുമ്പോഴേക്കും 60 മുതല്‍ 80 വരെ ആയുധ ശേഖരം ഉണ്ടായേക്കുമെന്നാണ് സൂചന. ഈ കണക്കുകള്‍ വച്ചാണ് 2025 ല്‍ ഇത് 220 വരെയെത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ലോകത്തിലെ അഞ്ചാമത്തെ ആണവായുധമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് പാകിസ്താന്‍ ഇടം പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു പതിറ്റാണ്ടായി അമേരിക്ക നല്‍കുന്ന സഹായം ഈ ദിവസങ്ങളില്‍ പിന്‍വലിച്ചിരുന്നു. എങ്കിലും വരുന്ന പത്തുവര്‍ഷത്തേക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ പാകിസ്താന്റെ പക്കലുണ്ടെന്നാണ് സൂചന.

 

English summary
pakistan could emerge as worlds 5th largest nuclear weapons state
topbanner

More News from this section

Subscribe by Email