Wednesday September 26th, 2018 - 2:25:pm
topbanner

അഞ്ചു ദിനാറിന് ബഹ്‌റൈന്‍ സന്ദര്‍ശക വിസ

AN
അഞ്ചു ദിനാറിന് ബഹ്‌റൈന്‍ സന്ദര്‍ശക വിസ

മനാമ : ഇനി അഞ്ചു ദിനാറിന് ബഹ്‌റൈന്‍ സന്ദര്‍ശക വിസ. അഞ്ചു ദിനാറിന് രണ്ടാഴ്ചത്തെ സന്ദര്‍ശക വിസയാണ് ലഭ്യമാക്കുന്നത്. 85 ദിനാറിന് ഒരുവര്‍ഷത്തെ മള്‍ടിപ്പിള്‍ എന്‍ട്രി'വിസയും ഏര്‍പ്പെടുത്തി. അഞ്ച് വര്‍ഷ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസയുടെ ചാര്‍ജ് 60 ദിനാറില്‍നിന്ന് 170 ദിനാറായി വര്‍ധിപ്പിക്കും.
സഞ്ചാരികള്‍ക്കും നിക്ഷേപകര്‍ക്കും മെച്ചപ്പെട്ട സൌകര്യമൊരുക്കി അവരെ രാജ്യത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സന്ദര്‍ശക വിസ പരിഷ്‌കരണത്തിന് ബഹ്‌റൈന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

നിലവില്‍ 29 ദിനാറിന് രണ്ടാഴ്ചത്തെ സന്ദര്‍ശക വിസ (ഇവിസിറ്റ് വിസ)യാണ് ബഹ്‌റൈന്‍ അനുവദിക്കുന്നത്. ഇത് ഓണ്‍ലൈന്‍ വഴി നല്‍കും. എന്നാല്‍, പുതിയ വ്യവസ്ഥ പ്രകാരം അഞ്ചു ദിനാര്‍ അടച്ചാല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ അറൈവലായും ഓണ്‍ലൈനായും ബഹ്‌റൈന്‍ സന്ദര്‍ശക വിസ ലഭിക്കും. ഇത് ഒരുതവണയാണ് അനുവദിക്കുക. ഈ വിസ മള്‍ട്ടിപ്പിള്‍ എന്‍ട്രി ആയിരിക്കില്ല.

 

കോഴിക്കോടുനിന്നും കാണാതായ പെണ്‍കുട്ടികള്‍ മലപ്പുറത്ത്; ലൈംഗിക ചൂഷണത്തിനിരയാക്കി

വീട്ടമ്മയുടെ പുലിമുരുകന്‍ റിവ്യു വൈറലാകുന്നു

ബന്ധുനിയമന വിവാധം; മന്ത്രി ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചു

 

Read more topics: bahrain, 5 dinar, visiting visa
English summary
only 5 dinar for bahrain visiting visa
topbanner

More News from this section

Subscribe by Email