topbanner
Monday December 18th, 2017 - 8:35:am
topbanner
topbanner

അമ്പത്തിയെട്ട് വയസിനിടെ 120 വിവാഹം; അടുത്തവിവാഹം ഉടന്‍

rajani v
അമ്പത്തിയെട്ട് വയസിനിടെ 120 വിവാഹം; അടുത്തവിവാഹം ഉടന്‍

അമ്പത്തിയെട്ടാം വയസിലും വിവാഹം കഴിക്കുന്ന കാര്യത്തില്‍ യാതൊരു കുറവും വരുത്താതെ തംബോണ്‍ പ്രസേര്‍ട്ട്. 17 ാം വയസില്‍ തുടങ്ങിയ വിവാഹം കഴിയ്ക്കല്‍ കക്ഷി ഇപ്പോള്‍ എത്തി നില്‍ക്കുന്നത് 120തിലാണ്. സംഭവം വിവാഹതട്ടിപ്പോ രഹസ്യ കല്യാണമോ ഒന്നുമല്ല. ഈ ഭാര്യമാര്‍ക്കെല്ലാം പരസ്പരം അറിയാം. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം കക്ഷിയ്ക്ക് ഇത്തിരി പിശുക്കാണ്. പണത്തിന്റെ അല്ല മക്കളുടെ കാര്യത്തിലാണ് പിശുക്ക്. 120 ഭാര്യമാരില്‍ കൂടി വെറും 28 മക്കള്‍മാത്രമേ ഉള്ളു.

തായ്ലന്‍ഡിലെ നകോണ്‍ നയോക് പ്രവിശ്യയിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാവായതംബോണ്‍ പ്രമുഖ നിര്‍മാണ കമ്പനി ഉടമയുമാണ്. മൂന്നുമക്കള്‍ ആദ്യഭാര്യയില്‍ നിന്നുള്ളവരാണ്. ഭാര്യമാര്‍ ധാരാളമായെങ്കിലും ചില നിബന്ധനകളൊക്കെതംബോണിന് നിര്‍ബന്ധമാണ്. ഭാര്യമാരാകുന്ന യുവതികള്‍ക്ക് 20 വയസ് പ്രായമേകാണാവൂ. അതിനും തംബോണിന് തന്റേതായ കാരണമുണ്ട്. പ്രായമുള്ളവര്‍ വഴക്കുകൂടും, ചെറുപ്പക്കാരികള്‍
ആണെങ്കില്‍ അത്രയ്ക്ക് പ്രശ്നമില്ല.

കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി എവിടെ പോയാലും അവിടയെല്ലാം അദ്ദേഹം ഓരോപെണ്‍കുട്ടികളെ വിവാഹം ചെയ്യുകയാണ് പതിവ്. താന്‍ സ്‌നേഹിക്കുന്നതു പോലെ അവര്‍ തന്നെയുംസ്‌നേഹിക്കുന്നുണ്ടെന്ന് തംബോണ്‍ പറയുന്നു. പുതുതായി കല്ല്യാണം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയോട്ബാക്കിയുള്ള ഭാര്യമാരുടെ വിവരങ്ങളെല്ലാം പറഞ്ഞ് മനസിലാക്കിയശേഷം അവര്‍ക്ക് സമ്മതമാണെങ്കില്‍മാത്രമേ വിവാഹത്തിലേയ്ക്ക് കടക്കുകയുള്ളു. തന്റെ ഈ തുറന്ന മനോഭാവമാണ് തന്റെ കുടുംബത്തിന്റെഐശ്വര്യമെന്നും കുടുംബം ഒത്തൊരുമയോടെ മുന്നോട്ട് പോവാനുള്ള കാരണമെന്നുമാണ് ഈ കല്ല്യാണ വീരന്‍പറയുന്നത്.

വിവാഹത്തിന്റെ പേരില്‍ ആരും ഇതുവരെ തന്നോട് വഴക്കുകൂടിയിട്ടില്ലെന്നും ഇയാള്‍ പറയുന്നു.സമുദായത്തിന്റെ ആചാരാനുഷ്ഠനങ്ങളനുസരിച്ചാണ് ഓരോരുത്തരെയും വിവാഹം ചെയ്യുന്നത്. പുതിയൊരുവിവാഹത്തിനുള്ള ഒരുക്കത്തിലാണ് തംബോണ്‍. 27വയസുകാരിയായ നാഫോണ്‍ ആണ് വധു. ഭാര്യമാരെ വെറുതെ
കല്ല്യാണം കഴിച്ച് കൂടെക്കൂട്ടുക മാത്രമല്ല, ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ തന്നെക്കൊണ്ട്പറ്റുന്നതെല്ലാം തംബോണ്‍ ചെയ്യാറുമുണ്ട്. അവര്‍ക്ക് ആവശ്യമുള്ളതെല്ലാം അയാള്‍ നല്‍കുന്നു. ഇനിഭാര്യമാര്‍ക്ക് സ്വന്തമായി വീടും സ്ഥലവും വേണമെങ്കില്‍ അത് നല്‍കാനും തംബോണ്‍ തയ്യാറാണ്.ഒന്നിലധികം ഭാര്യമാരെ വിവാഹം ചെയ്യുന്നത്തായ്ലന്റില്‍ നിയമവിരുദ്ധമാണെങ്കിലും ഇതുവരെ ഇദ്ദേഹത്തിന് നിയമനടപടികളൊന്നും നേരിടേണ്ടിവന്നിട്ടില്ല.

 

Read more topics: old man, married, 120 women
English summary
old man married 120 women
topbanner topbanner

More News from this section

Subscribe by Email