Friday September 20th, 2019 - 12:40:am
topbanner
Breaking News
jeevanam

യുഎഇയില്‍ സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം ; ഇറാന്റെ അട്ടിമറി ശ്രമമെന്ന് സംശയം

suji
യുഎഇയില്‍ സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം ; ഇറാന്റെ അട്ടിമറി ശ്രമമെന്ന് സംശയം

യുഎഇയുടെ കിഴക്കന്‍ തീരത്ത് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് അട്ടിമറി ശ്രമം. ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെയാണ് നാലു കപ്പലുകള്‍ക്കു നേരെ ആക്രമണം ഉണ്ടായത്. ഇതില്‍ രണ്ടുകപ്പലുകള്‍ തങ്ങളുടേതാണെന്ന് സൗദി സ്ഥിരീകരിച്ചു. ടാങ്കറുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായതായി സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ഹാലിദ് പറഞ്ഞു. എന്നാല്‍ ആളപായമോ ഇന്ധന ചോര്‍ച്ചയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമിക്കപ്പെട്ടവയില്‍ ഒരു ടാങ്കര്‍ റാസ് താനുറ തുറമുഖത്തുനിന്ന് എണ്ണ നിറച്ച് യുഎസിലേക്ക് പോകേണ്ടിയിരുന്നതാണ്. വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. ഫുജൈറയുടെ കിഴക്കുഭാഗത്ത് ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇയുടെ സമുദ്രപരിധിയിലായിരുന്നു ആക്രമണം. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഇറാനോ അവരുമായി ബന്ധമുള്ളവരോ മേഖലയിലൂടെ ചരുക്കുനീക്കം അട്ടിമറിക്കാന്‍ ശ്രമം നടത്തുമെന്ന് സഖ്യ രാഷ്ട്രങ്ങള്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ഭീഷണി മറികടക്കാന്‍ യുഎസ് ഗള്‍ഫ് തീരത്ത് വിമാന വാഹിനി കപ്പലുകളും ബി -52 ബോംബര്‍ വിമാനങ്ങളും വിന്യസിക്കുകയും ചെയ്തിരുന്നു. ഫുജൈറ തുറമുഖത്തെ പ്രവര്‍ത്തനം സാധാരണ നിലയിലാണിപ്പോഴെന്നും യുഎഇ അറിയിച്ചു.

 

Viral News

Read more topics: oil tanker attack ,uae
English summary
oil tanker attack in uae
topbanner

More News from this section

Subscribe by Email