Wednesday December 19th, 2018 - 5:01:am
topbanner

എല്‍.ടി.ടി.ഇ നേതാവ് വേലുപിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന് വെളിപ്പെടുത്തല്‍

NewsDesk
എല്‍.ടി.ടി.ഇ നേതാവ് വേലുപിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന് വെളിപ്പെടുത്തല്‍

കൊളംബോ: ശ്രീലങ്കന്‍ സൈന്യത്തിന്റെ കടന്നുകയറ്റത്തിനിടെ കൊല്ലപ്പെട്ടെന്ന് കരുതുന്ന എല്‍.ടി.ടി.ഇ നേതാവ് വേലുപിള്ള പ്രഭാകരന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് തമിഴ് ദേശീയ സഖ്യകക്ഷി നേതാവ്.

ആഭ്യന്തര യുദ്ധത്തിനിടെ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താനായി പുതുതായി ആരംഭിച്ച ഓഫിസില്‍ പ്രഭാകരന്റെ പേര് നല്‍കണമെന്ന് തമിഴ് നേതാവും ശ്രീലങ്കന്‍ വടക്കന്‍ പ്രവിശ്യയിലെ കൗണ്‍സില്‍ അംഗവുമായ എം. ശിവാജിലിംഗം ആവശ്യപ്പെട്ടു.

പ്രാദേശിക എഫ്.എം റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തിലാണ് ശിവാജി ലിംഗം ഇങ്ങനെ പറഞ്ഞത്. പ്രഭാകരന്റെ സഹോദരങ്ങള്‍ മുന്നോട്ടുവരികയാണെങ്കില്‍ ഇതിനുള്ള സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

2009 മേയ് 19നാണ് പ്രഭാകരനെ സൈന്യം വെടിവെച്ചു കൊന്നത്. ഇതോടെ രണ്ട് പതിറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധത്തിന് ശ്രീലങ്കയില്‍ തിരശ്ശീല വീഴുകയായിരുന്നു.

സ്വരാജിനെതിരെ സി.പി.ഐ.മുഖപത്രം: 'ജനയുഗം ദുരന്ത' മെന്ന് എഡിറ്റര്‍ക്ക് തുറന്നകത്ത്

പൊന്നാനിയില്‍ കളളക്കടത്തിലൂടെ ഒരു പ്രണയകഥ

മലപ്പുറം: പീഡിപ്പിച്ച ദൃശ്യങ്ങള്‍ കാണിച്ച് വിവാഹം കഴിക്കാന്‍ ശ്രമം; അത് വിലപ്പോകില്ലെന്ന് പെണ്‍കുട്ടി

English summary
Office on Missing Persons to receive complaint regarding LTTE Leader Velupillai Prabhakaran
topbanner

More News from this section

Subscribe by Email