Thursday February 21st, 2019 - 1:37:pm
topbanner

കൊക്കെയ്ന്‍ ഉപയോഗിക്കാന്‍ പെയ്ന്‍കില്ലര്‍ മോഷ്ടിച്ച് വിറ്റ നഴ്‌സിന്റെ പണി പോയി

suji
കൊക്കെയ്ന്‍ ഉപയോഗിക്കാന്‍ പെയ്ന്‍കില്ലര്‍ മോഷ്ടിച്ച് വിറ്റ നഴ്‌സിന്റെ പണി പോയി

ആശുപത്രിയില്‍ നിന്നും പെയിന്‍കില്ലറുകള്‍ അടിച്ച് മാറ്റി സുഹൃത്തുക്കള്‍ക്ക് വില്‍പ്പന നടത്തിയ നഴ്‌സിനെ പ്രൊഫഷനില്‍ നിന്നും എന്‍എംസി പുറത്താക്കി.

യുകെയിലെ റോയല്‍ ബ്ലാക്ക്‌ബേണ്‍ ആശുപത്രിയില്‍ നിന്നായിരുന്നു ഈ നഴ്‌സ് വേദനസംഹാരികള്‍ മോഷ്ടിച്ചിരുന്നത്. 2017ല്‍ ഈ കേസില്‍ മൂന്നര വര്‍ഷത്തെ ശിക്ഷ ലഭിച്ച ആമി ജയിലിലാണ്. മയക്കുമരുന്ന് വില്‍പ്പനക്കാരനായ സുഹൃത്ത് ജെയിക്ക് അലക്‌സാണ്ടറും ഇവര്‍ക്കൊപ്പം അകത്ത് പോയിരുന്നു.

ജോലിയില്‍ അവിശ്വാസ്യത പുലര്‍ത്തിയതിന് ആമിയെ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സിലാണ് ഇപ്പോള്‍ പുറത്താക്കിയത്. ജോലി നല്‍കുന്ന സ്ഥാപനത്തില്‍ നിന്നും മരുന്ന് മോഷ്ടിച്ച് വില്‍ക്കുന്ന ഒരു നഴ്‌സിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ നഴ്‌സിംഗ് പ്രൊഫഷണ് തന്നെ മാനക്കേടാണെന്ന് എന്‍എംസി അന്തിമറിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 2015 ജൂലൈയില്‍ ആശുപത്രിക്ക് ലഭിച്ച ഒരു അജ്ഞാത സന്ദേശമാണ് ആമിയുടെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവരുന്നത്

 

Viral News

Read more topics: nurse, pain killer
English summary
nurse with secret cocaine habit who stole painkillers in hospital
topbanner

More News from this section

Subscribe by Email