Tuesday June 2nd, 2020 - 1:52:am

ഓണ്‍ലൈനിലൂടെ സൗഹൃദം കൂടി നഴ്‌സിനെ വിരുന്നിന് വിളിച്ചു ; ദേഹമാകെ കടിച്ചുമുറിച്ച് മനുഷ്യത്തീനിയായ കാമുകന്‍

suji
ഓണ്‍ലൈനിലൂടെ സൗഹൃദം കൂടി നഴ്‌സിനെ വിരുന്നിന് വിളിച്ചു ; ദേഹമാകെ കടിച്ചുമുറിച്ച് മനുഷ്യത്തീനിയായ കാമുകന്‍

ഓണ്‍ലൈനിലൂടെ അടുപ്പം കൂടി.ഡേറ്റിങിന് വിളിച്ചപ്പോള്‍ ചെന്ന നഴ്‌സ് മൂക്കും, ചെവിയും നഷ്ടപ്പെട്ടാണ് ആശുപത്രിയില്‍ തിരിച്ചെത്തിയത്. റൊമാന്റിക് ഭക്ഷണത്തിന് ക്ഷണിച്ച വ്യക്തി ഇവരുടെ ശരീരഭാഗങ്ങള്‍ കടിച്ചെടുക്കുകയായിരുന്നു. 41കാരി ഐറിന ഗോണ്‍ചാറിനാണ് ഈ ദുരവസ്ഥ നേരിട്ടത്. അനാറ്റോലി എഷ്‌കോവ് ഭക്ഷണത്തിന് ക്ഷണിക്കുമ്പോള്‍ വരുന്ന ദുരന്തം നഴ്‌സ് തിരിച്ചറിഞ്ഞില്ല.മദ്യപിച്ച് ലക്കുകെടുത്തിയ ശേഷം നഴ്‌സിനെ കെട്ടിയിട്ടാണ് ഐറിനയുടെ മാംസം ഇയാള്‍ കടിച്ചെടുത്തത്. മയക്കുമരുന്ന് അടിച്ച് ബോധം പോയതോടെയാണ് എഷ്‌കോവ് നഴ്‌സിനെ കടിച്ച് കൊല്ലാന്‍ ശ്രമിച്ചതെന്നാണ് കരുതുന്നത്. റഷ്യയിലാണ് സംഭവം. ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. പക്ഷെ രക്തം വാര്‍ന്നൊഴുകിയതിനാല്‍ ഇവരുടെ കഴുത്തില്‍ മുറുക്കി പിടിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ചെവികളും, മൂക്കും, വിരല്‍ത്തുമ്പുകളും എഷ്‌കോവ് കടിച്ചുമുറിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നാല് മണിക്കൂര്‍ നീണ്ട അക്രമത്തില്‍ നട്ടെല്ലിന്റെ ചില ഭാഗങ്ങളും കടിച്ച് മുറിച്ചു. സ്ത്രീയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ പോലീസില്‍ അറിയിച്ചതാണ് ഇവരുടെ ജീവന്‍ രക്ഷിച്ചത്. ശരീരമാസകലം പരുക്കേറ്റ നിലയിലാണ് ഐറിനയെ ആശുപത്രിയില്‍ എത്തിച്ചത്. കസ്റ്റഡിയിലെടുത്ത അക്രമിയെ പോലീസ് ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.

 

 

Read more topics: nurse, lover
English summary
nurse attacked by lover
topbanner

More News from this section

Subscribe by Email