Wednesday November 14th, 2018 - 2:33:pm
topbanner

അമ്മയുടെ മൃതദേഹം കാണേണ്ടെന്ന് മക്കള്‍ ; മരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം ദുബായില്‍ അടക്കം ചെയ്യും

suji
അമ്മയുടെ മൃതദേഹം കാണേണ്ടെന്ന് മക്കള്‍ ; മരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം ദുബായില്‍ അടക്കം ചെയ്യും

യുഎഇയില്‍ മലയാളി നഴ്‌സ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. യുവതിയെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ഹെഡ്‌നഴ്‌സായി ജോലി നോക്കുന്ന സുജ സിങിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി മുതലാണ് ഇവര്‍ ജോലിയ്ക്ക് കയറിയത്. ആത്മഹത്യയാണ് എന്നാണ് നിഗമനം. ഇവര്‍ക്ക് ശമ്പള കുടിശിക ഉള്ളതായി പറയുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതു നിഷേധിച്ചു

യുവതിയ്ക്ക് ജോലി സമ്മര്‍ദ്ദം വളരെയധികം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തരേന്ത്യക്കാരനെ വിവാഹം ചെയ്ത സുജയ്ക്ക് രണ്ടു കുട്ടികളുണ്ട്. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയാണ് കഴിഞ്ഞിരുന്നത്. അമ്മയുടെ മൃതദേഹം കാണാന്‍ താല്‍പര്യമില്ലെന്ന് മക്കള്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. നാട്ടിലുള്ള ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സുജയെ ദുബായില്‍ സംസ്‌കരിക്കാനാണ് തീരുമാനം.

 

Read more topics: nurse, death, dubai
English summary
nurse cremation in uae who died in dubai
topbanner

More News from this section

Subscribe by Email