Thursday November 15th, 2018 - 4:14:am
topbanner

ജോസഫുമായി തീവ്ര പ്രണയത്തില്‍, കന്യാമറിയം എങ്ങനെ കന്യകയാകും? കന്യാസ്ത്രീയുടെ വിവാദ വെളിപ്പെടുത്തല്‍

Jikku Joseph
ജോസഫുമായി തീവ്ര പ്രണയത്തില്‍, കന്യാമറിയം എങ്ങനെ കന്യകയാകും? കന്യാസ്ത്രീയുടെ വിവാദ വെളിപ്പെടുത്തല്‍

മാഡ്രിഡ്: യേശുക്രിസ്തുവിന്റെ അമ്മ മേരി കന്യകയല്ലെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീ. സിസ്റ്റര്‍ ലുസിയ കരമിനാണ് സ്‌പെയ്‌നില്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മേരി ജോസഫുമായി പ്രണയത്തിലായിരുന്നു അതിനാല്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കാം എന്ന് പറഞ്ഞ സിസ്റ്ററിനെതിരെ പ്രതിഷേധം ശക്തമാകുന്നതിടെ വധഭീഷണിയും ഉയര്‍ന്നു.

കഴിഞ്ഞ ദിവസം ഒരു സ്പാനിഷ് ചാനലില്‍ ലൈംഗികയും മതവിശ്വാസവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മേരി ഭര്‍ത്താവ് ജോസഫിനെ സ്നേഹിച്ചിരുന്നെന്നും ദാമ്പത്യ ജീവിതത്തില്‍ ലൈംഗിക ബന്ധത്തിലേര്‍പെടുക എന്നത് സ്വാഭാവികമാണെന്നുമായിരുന്നു സിസ്റ്റര്‍ ലൂസിയ കരാം പറഞ്ഞത്. പ്രസ്താവന നവമാധ്യമങ്ങളില്‍ വലിയ രോഷത്തിന് ഇടയാക്കിയിരുിന്നു.

കരാമിനെ കന്യസ്ത്രീസ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപെട്ട് കൊണ്ടുള്ള നിരവധി പോസ്റ്റകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപെട്ടത്. ഇതിനു പിന്നാലെയാണ് ടെലിവിഷന്‍ പരിപാടിയ്ക്ക് ശേഷം വധഭീഷണി നേരിടുന്നുണ്ടെന്ന് സിസ്റ്റര്‍ ട്വീറ്റ് ചെയ്തത്.

അര്‍ജന്റീനക്കാരിയായ കരാം ലൈംഗികത എന്നത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും വര്‍ഷങ്ങളായി ഈ സത്യത്തെ അംഗീകരിക്കാന്‍ ക്രിസ്തീയ സഭ പ്രയാസപെടുകയാണെന്നും സ്പാനിഷ് ചാനലിലെ പരിപാടിയില്‍ അഭിപ്രായപെട്ടിരുന്നു. അഭിപ്രായം വലിയ കോളിളക്കം സൃഷ്ടിച്ചതിനെ തുടര്‍ന്ന് സിസ്റ്റര്‍ വിശ്വാസികളോട് മാപ്പ് പറഞ്ഞെങ്കിലും പ്രസ്താവന തിരുത്തിയില്ല.

വത്തിക്കാന്‍ ബിഷപ്പ് സിസ്റ്ററുടെ പ്രസ്താവന അപലപിച്ച് രംഗത്ത് വന്നിരുന്നു. മേരി കന്യകയാണെന്നത് സഭയുടെ തുടക്കകാലം മുതലുള്ള വിശ്വാസമാണെന്നാണ് ബിഷപ്പ് പറഞ്ഞത്. ഇതാദ്യമായല്ല സിസ്റ്റര്‍ ലൂസിയ കരാം വിവാദത്തിലേര്‍പെടുന്നത്. സഭയുടെ പല നിലപാടുകളെയും ചോദ്യം ചെയ്ത് സിസ്റ്റര്‍ മുന്‍പും രംഗത്ത് എത്തിയിരുന്നു.

English summary
nun receives death threats for suggesting mary was not a virgin
topbanner

More News from this section

Subscribe by Email