topbanner
Thursday October 19th, 2017 - 7:18:am
topbanner

ആക്രമണ മുന്നറിയിപ്പുമായി ട്രംപും കിം ജോന്‍ ഉന്നും; കൊറിയന്‍ മേഖല യുദ്ധഭീതിയില്‍

NewsDesk
ആക്രമണ മുന്നറിയിപ്പുമായി ട്രംപും കിം ജോന്‍ ഉന്നും; കൊറിയന്‍ മേഖല യുദ്ധഭീതിയില്‍

സീയോള്‍: അമേരിക്കയും ഉത്തര കൊറിയയും പരസ്പരം യുദ്ധ മുന്നിറിയിപ്പു നല്‍കിയതോടെ കൊറിയന്‍ മേഖല യുദ്ധഭീതിയില്‍. ഉത്തര കൊറിയ ചുട്ടു ചാമ്പലാക്കുമെന്ന അമേരിക്കയുടെ ഭീഷണി വകവയ്ക്കാതെ ഉത്തര കൊറിയ തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു.

അമേരിക്കയുടെ സൈനികത്താവളമായ ഗുവാം ദ്വീപിനെ ഉടന്‍ ആക്രമിക്കുമെന്നാണ് ഉത്തരകൊറിയയുടെ ഭീഷണി. എന്നാല്‍, കിമ്മിന്റെ ഭീഷണി കാര്യമാക്കുന്നില്ലെന്നും അമേരിക്കക്കാര്‍ സ്വസ്ഥമായി ഉറങ്ങുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പിന്നീടു പറഞ്ഞു.

കൊറിയയുടെ അണുവായുധ പരീക്ഷണങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും അവസാനിപ്പിക്കണമെന്നു നേരത്തേ ട്രംപ് ആവശ്യപ്പെട്ടിരുന്നു.

സംഘര്‍ഷം കൂട്ടുന്ന വാക്കുകളും പ്രവൃത്തികളും ഒഴിവാക്കാന്‍ ചൈനീസ് വിദേശമന്ത്രാലയം കിമ്മിനോടും ട്രംപിനോടും അഭ്യര്‍ഥിച്ചു. വിവിധ രാജ്യനേതാക്കളും സംഘര്‍ഷ ലഘൂകരണത്തിന് അഭ്യര്‍ഥിച്ചിട്ടുണ്ട്.

Read more topics: North Korea, Guam
English summary
North Korea 'seriously examining' a strike near Guam
topbanner topbanner

More News from this section

Subscribe by Email