topbanner
Sunday April 23rd, 2017 - 11:22:pm
topbanner

യുദ്ധം ക്ഷണിച്ചുവരുത്തി ഉത്തരകൊറിയയുടെ ആണവ മൈസൈല്‍ പരീക്ഷണം

NewsDesk
യുദ്ധം ക്ഷണിച്ചുവരുത്തി ഉത്തരകൊറിയയുടെ ആണവ മൈസൈല്‍ പരീക്ഷണം

സിയോള്‍: അമേരിക്കയുടെ കടുത്ത എതിര്‍പ്പിനിടെയും ഉത്തരകൊറിയ ആണവ മൈസൈല്‍ പരീക്ഷണം നടത്തി. അമേരിക്കന്‍ ഭീഷണിയ്ക്ക് ഒരുതരത്തിലും വഴങ്ങില്ലെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരകൊറിയയുടെ നടപടി.

മിസൈല്‍ പരീക്ഷണം വിജയമാണെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടെങ്കിലും മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍. ഞായറാഴ്ച പുലര്‍ച്ചെ കിഴക്കന്‍ തീരത്തുനിന്നാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ഉത്തരകൊറിയ നടത്തിയ സൈനിക പ്രകടനത്തില്‍ നിരവധി വമ്പന്‍ മിസൈലുകളും പ്രദര്‍ശിപ്പിച്ചിരുന്നു. അമേരിക്കന്‍ മണ്ണില്‍ പോലും നേരിട്ട് ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉത്തരകൊറിയ വികസിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, കൊറിയന്‍ തീരത്ത് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടിട്ടുണ്ട്. കൊറിയക്ക് മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കുകയാണ് അമേരിക്കന്‍ ലക്ഷ്യം.

Read more topics: North Korea, missile, test
English summary
North Korea missile test: Latest launch blew up almost immediately
topbanner topbanner

More News from this section

Subscribe by Email