Wednesday May 23rd, 2018 - 9:10:am
topbanner

പ്രകോപനം വീണ്ടും; ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

NewsDesk
പ്രകോപനം വീണ്ടും; ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

സോള്‍: കൊറിയന്‍ മേഖലയില്‍ യുദ്ധസമാന അന്തരീക്ഷ നിലനില്‍ക്കെ പ്രകോപനവുമായി വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. ഞായറാഴ്ച പുലര്‍ച്ചെ കുസോങ്ങില്‍ നിന്ന് കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി.

എകദേശം 700 കിലോ മീറ്റര്‍ പ്രഹരശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണത്തെ ദക്ഷിണകൊറിയയും ജപ്പാനും അപലപിച്ചു. രാജ്യത്തിന് സമീപത്തെ കടലില്‍ പതിക്കുന്നതിന് മുമ്പ് മുപ്പത് മിനുട്ട് മിസൈല്‍ സഞ്ചരിച്ചതായും ജപ്പാന്‍ അറിയിച്ചു. കഴിഞ്ഞ മാസം ഉത്തരകൊറിയ നടത്തിയ രണ്ട് മിസൈല്‍ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു.

കൊറിയ പരീക്ഷണങ്ങളുമായി മുന്നോട്ട് പോയാല്‍ ഗുരതരമായ പ്രത്യാഘാതം ഉണ്ടാവുമെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വകവെക്കാതെയാണ് കൊറിയയുടെ നടപടി.

Read more topics: North Korea, missile, US
English summary
North Korea launches a new unidentified missile as tensions with US fester

More News from this section

Subscribe by Email