Thursday May 24th, 2018 - 11:26:am
topbanner

ചരിത്രം വഴിമാറുന്നു; സമാധാന ചര്‍ച്ചകള്‍ക്കായി കിം ജോങ് ഉന്‍ ദക്ഷിണകൊറിയയില്‍ എത്തി

Jikku Joseph
ചരിത്രം വഴിമാറുന്നു; സമാധാന ചര്‍ച്ചകള്‍ക്കായി കിം ജോങ് ഉന്‍ ദക്ഷിണകൊറിയയില്‍ എത്തി

സോള്‍: ചരിത്രം തിരുത്തി കുറിച്ച് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയില്‍ എത്തി. സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയിലേക്ക് വന്നതെന്നും അദേഹത്തെ നേരിട്ട് സ്വീകരിക്കാനായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ നേരിട്ടെത്തിയതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍പസമയത്തിനകം സമാധന ഉച്ചകോടി ആരംഭിക്കും.

ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സമാധാനഗ്രാമമായ പന്‍മുന്‍ജോങ്ങിലാണു ചരിത്രപ്രധാന കൂടിക്കാഴ്ച. 1953 ജൂലൈ 27-ന്, കൊറിയന്‍ യുദ്ധത്തിനു വിരാമമിട്ട കരാര്‍ ഒപ്പുവച്ചത് ഇവിടെയാണ്. ഒരു ദശകത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഔപചാരിക ചര്‍ച്ച. ആദ്യമായാണ് ഉത്തര കൊറിയന്‍ ഭരണത്തലവന്‍ ദക്ഷിണ കൊറിയയില്‍ എത്തുന്നത്. ഉത്തര കൊറിയയുടെ ആണവനിരായുധീകരണമാണു ചര്‍ച്ചകളിലെ നിര്‍ണായക വിഷയം

English summary
north korea's kim jong-un crosses into south korea

More News from this section

Subscribe by Email