topbanner
Thursday June 29th, 2017 - 6:02:am
topbanner

റോക്കറ്റ് പരീക്ഷണം വിജയകരം; റോക്കറ്റ് വ്യവസായത്തിന്റെ പുതിയ ജന്മത്തിന് തുടക്കമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി

Jikku Joseph
റോക്കറ്റ് പരീക്ഷണം വിജയകരം; റോക്കറ്റ് വ്യവസായത്തിന്റെ പുതിയ ജന്മത്തിന് തുടക്കമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി

സിയോള്‍: ഉത്തരകൊറിയ റോക്കറ്റ് എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ചതായി കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണത്തിലൂടെ രാജ്യത്തിന്റെ റോക്കറ്റ് വ്യവസായത്തിന്റെ പുതിയ ജന്മത്തിന് തുടക്കമാണ് ഈ പരീക്ഷണമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു.

യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ഉത്തരകൊറിയയുടെ റോക്കറ്റ് എന്‍ജിന്‍ പരീക്ഷണം എന്നതും ശ്രദ്ധയമാണ്. മേഖലയിലെ പ്രശ്‌നങ്ങള്‍ ചൈനയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് നേരത്തെ അമേരിക്ക വ്യക്തമാക്കിയിരുന്നു. പല കാര്യങ്ങളിലും ഉത്തരകൊറിയക്ക് പരോക്ഷ പിന്തുണ നല്‍കുന്ന നിലപാടാണ് ചൈന സ്വകരിക്കാറുള്ളത്. ഇതിന് തുടര്‍ച്ചയായി ഉത്തരകൊറിയ അഞ്ച് ആണവ പരീക്ഷണങ്ങളും മിസൈല്‍ സിരീസുകള്‍ വിക്ഷേപിക്കാനും പദ്ധതിയുണ്ട്. ഇതോടെ യുഎസിന്റെത് തുല്യമായ ആണവായുധശേഖരമാക്കാന്‍ സാധിക്കുമെന്നാണ് ഉത്തരകൊറിയ കരുതുന്നത്.

ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലടക്കം വന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ പുതിയ പരീക്ഷണം സഹായിക്കുമെന്ന പ്രതീക്ഷയാണ് ഉത്തരകൊറിയക്കുള്ളത്. ഉത്തരകൊറിയ ഇതിലൂടെ ഉപഗ്രഹ വിക്ഷേപണത്തിനടക്കം വന്‍ കുതിച്ചുചാട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പരീക്ഷണത്തിന് ശേഷം അഭിപ്രായപ്പെട്ടു. എന്നാല്‍, യുഎന്‍ അടക്കമുള്ള സംഘടനകളുടെ മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെ ഉത്തരകൊറിയ നടത്തുന്ന പരീക്ഷണങ്ങളില്‍ ദക്ഷിണ കൊറിയ ആശങ്ക രേഖപ്പെടുത്തി. ഇത്തരം പരീക്ഷണങ്ങള്‍ അമേരിക്കയ്ക്കും ദക്ഷിണ കൊറിയക്കും ഭീഷണി ഉയര്‍ത്തുമെന്നും അവര്‍ പറഞ്ഞു.

English summary
north korea conducts high thrust engine test
topbanner topbanner

More News from this section

Subscribe by Email