Friday September 21st, 2018 - 9:43:am
topbanner
Breaking News

ഇന്ത്യയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് യുഎസ്

suji
ഇന്ത്യയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് യുഎസ്

റഷ്യയില്‍ നിന്ന് മിസൈലുകള്‍ വാങ്ങാനുള്ള തീരുമാനത്തെ തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് യുഎസ്.

യുഎസിന്റെ ഉപരോധങ്ങള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്ന് ദക്ഷിമ, മധ്യേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലീസ് വെല്‍ പറഞ്ഞു.

റഷ്യയില്‍ നിന്ന് അഞ്ച് എസ്-400 പ്രതിരോധ മിസൈലുകള്‍ വാങ്ങാനാണ് ഇന്ത്യയുടെ പദ്ധതി.
ഇന്ത്യ റഷ്യയില്‍ നിന്ന് മിസൈലുകള്‍ വാങ്ങുകയാണെങ്കില്‍ എതിരാളികളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് തടയുന്ന യുഎസിന്റെ സിഎഎടിഎസ്എ നിയമം ലംഘിക്കപ്പെടും. എന്നാല്‍ യുഎസ് പ്രസിഡന്റിന്റെ ഇടപെടലിലൂടെ ഉപരോധ നടപടികള്‍ ഒഴിവാക്കാം. വിഷയത്തില്‍ ഇന്ത്യയും യുഎസും ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് യുഎസ് ഉന്നത വൃത്തങ്ങള്‍ നേരത്തെ സൂചന നല്‍കിയിരുന്നു .

Read more topics: no ban, india, usa, russia
English summary
no ban to india says us
topbanner

More News from this section

Subscribe by Email