Thursday July 19th, 2018 - 11:04:am
topbanner

സിറിയയില്‍ ലക്ഷ്യം നേടും വരെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് നിക്കി ഹാലെ

Jikku Joseph
സിറിയയില്‍ ലക്ഷ്യം നേടും വരെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് നിക്കി ഹാലെ

വാഷിംഗ്ടണ്‍: സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തിനു മറുപടി നല്‍കാന്‍ റഷ്യ കൊണ്ടു വന്ന പ്രമേയത്തിന് ഐക്യരാഷ്ട്ര സഭയില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ നിലപാട് കടുപ്പിച്ച് യുഎസ്. സിറിയയില്‍ രാസായുധാക്രമണം നടക്കുകയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുകയുള്ളുവെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ വ്യക്തമാക്കി.

ലക്ഷ്യം നേടും വരെ സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് അവര്‍ അറിയിച്ചു. റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ സമ്പൂര്‍ണ പതനമാണ് മറ്റൊരു ലക്ഷ്യമെന്നും യുഎസ് പ്രതിനിധി പറഞ്ഞു.

ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ സഖ്യ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് അമേരിക്ക സിറിയയില്‍ വ്യോമാക്രമണം നടത്തുന്നത്. വ്യോമാക്രമണത്തെ അപലപിച്ച് യുഎന്നില്‍ റഷ്യ കൊണ്ടുവന്ന പ്രമേയം പതിനഞ്ചംഗ സമിതിയില്‍ രണ്ട് രാജ്യങ്ങള്‍ മാത്രമാണ് പിന്തുണച്ചത്. ചൈനയും ബൊളീവിയയും റഷ്യയെ പിന്തുണച്ചപ്പോള്‍ എട്ട് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. നാലു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

English summary
U.S. plans to impose sanctions on russia over alleged chemical weapons use in syria
topbanner

More News from this section

Subscribe by Email