Thursday August 16th, 2018 - 7:21:pm
topbanner

അമേരിക്കയുടെ ഉപരോധം ; ഇറാന്‍ ടീമിന് ബൂട്ട് നല്‍കുന്നത് നൈക്കി നിര്‍ത്തി ; അവസാന സമയത്തെ നീക്കം തലവേദനയാകുന്നു

suji
അമേരിക്കയുടെ ഉപരോധം ; ഇറാന്‍ ടീമിന് ബൂട്ട് നല്‍കുന്നത് നൈക്കി നിര്‍ത്തി ; അവസാന സമയത്തെ നീക്കം തലവേദനയാകുന്നു

മോസ്‌കോ ; ലോകകപ്പില്‍ ഇറാന്‍ ടീമിന് ടൂര്‍ണമെന്റ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പുതിയ ആശങ്ക. ഇറാന്‍ ദേശീയ ടീമിന് ബുട്ട് നല്‍കുന്നത് നിര്‍ത്തിവച്ചതായി അമേരിക്കന്‍ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മ്മാതാക്കളായ നൈക്കി അറിയിച്ചു.

ആണവ കരാറുമായി ബന്ധപ്പെട്ട് അമേരിക്ക ഇറാനുമേല്‍ ഉപരോധമേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നൈക്കിയുടെ തീരുമാനം. 2014 ലോകകപ്പില്‍ ഇടക്കം ഇറാന്‍ ടീമിന് ബുട്ടുകള്‍ സ്‌പോണ്‍സര്‍ ചെയ്തത് നൈക്കിയായിരുന്നു.

കളിക്കാര്‍ അവരുടെ ഉപകരണങ്ങള്‍ തന്നെ ഉപയോഗിക്കുമെന്നും സുപ്രധാന മത്സരത്തിന് മുമ്പ് മാറ്റങ്ങള്‍ വരുത്താന്‍ സാധ്യമല്ലെന്നും ഇറാന്‍ കോര്‍ച്ച് കാര്‍ലോസ് ഖ്വിറോസ് പറഞ്ഞു.

അതിനിടെ ഇറാന്‍ താരങ്ങള്‍ മറ്റ് ബ്രാന്‍ഡ് ഉപയോഗങ്ങള്‍ സംഘടിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ചില താരങ്ങള്‍ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങളുടെ ബൂട്ടുകള്‍ സംഘടിപ്പിച്ചുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജഴ്‌സി അഡിഡാസിന്റെതാണ്. അഡിഡാസ് അവരുടെ സ്‌പോണ്‍സറല്ലെങ്കിലും ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പണം കൊടുത്ത് കരാറിലേര്‍പ്പെടുകയായിരുന്നു.

English summary
nike withdraws iran world cup squads supply of boots due to sanctions
topbanner

More News from this section

Subscribe by Email