Saturday November 17th, 2018 - 6:03:am
topbanner

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം; അധ്യാപികയ്ക്ക് പത്ത് വര്‍ഷം തടവ്

NewsDesk
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം; അധ്യാപികയ്ക്ക് പത്ത് വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപികയെ പത്ത് വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു. ന്യൂയോര്‍ക്കിലാണ് സംഭവം നടന്നത്. ക്യൂന്‍സിലെ അധ്യാപികയായി ജോയ് മോര്‍സിയെയാണ് ലൈംഗിക ബന്ധം നടത്തിയതിന് തടവ്ശിക്ഷയ്ക്ക് വിധിച്ചത്.

തന്റെ വിദ്യാര്‍ത്ഥികളായിരുന്ന രണ്ട് പതിനാറുകാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നതാണ് മോര്‍സിയ്ക്ക് എതിരെയുള്ള കുറ്റം. മാനസിക സമ്മര്‍ദ്ദത്തിന് അടിമയാണെന്നും അതിനാല്‍ ശിക്ഷ ഇളവ് നല്‍കണമെന്നും മോര്‍സിയുടെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും കോടതി അത് മുഖവുരയ്ക്ക് എടുത്തില്ല.വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ മോര്‍സി.

മാനസിക സമ്മര്‍ദ്ദമുണ്ടെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മോന്‍സിയ്ക്ക് മാനസിക രോഗ ചികിത്സയും കൗണ്‍സിലിങ്ങും കോടതി നല്‍കി. ചികിത്സ പൂര്‍ത്തിയായ ശേഷമാണ് ഇവര്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. ഇവരെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.

Read more topics: newyork, teacher , arrest
English summary
newyork teacher arrest
topbanner

More News from this section

Subscribe by Email