Thursday March 21st, 2019 - 9:51:pm
topbanner
topbanner

ചാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ രാജ്യത്ത് ചെന്നാല്‍ സംഗതി സിംപിള്‍; ആത്മഹത്യാ ടൂറിസവുമായി ന്യൂ മെക്‌സിക്കോ

suji
ചാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ രാജ്യത്ത് ചെന്നാല്‍ സംഗതി സിംപിള്‍; ആത്മഹത്യാ ടൂറിസവുമായി ന്യൂ മെക്‌സിക്കോ

പല തരത്തിലുള്ള ടൂറിസത്തെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇമ്മാതിരി ഒരു ടൂറിസം ലോകത്ത് ആദ്യമായാകും. ആത്മഹത്യാ ടൂറിസവുമായി രംഗപ്രവേശനം നടത്താന്‍ ഒരുങ്ങുന്ന ന്യൂ മെക്‌സിക്കോയുടെ നീക്കമാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനുള്ള സജ്ജീകരണങ്ങള്‍ ചെയ്തു നല്‍കാനുള്ള നിയമഭേദഗതിയുമായാണ് രാജ്യം വിവാദങ്ങളില്‍ ഇടംപിടിക്കുന്നത്.

എലിസബത്ത് വൈറ്റ്ഫീല്‍ എന്‍ഡ് ഓഫ് ലൈഫ് ഓപ്ഷന്‍സ് ആക്ട് എന്നു പേരിട്ട ഹൗസ് ബില്‍ 90യാണ് രാജ്യത്ത് ആത്മഹത്യ നിയമവിധേയമാക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍ അല്ലാത്ത മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സിനും അപകടകാരികളായ മരുന്നുകള്‍ നിര്‍ദ്ദേശിക്കാമെന്ന ബില്ലിലെ നയമാണ് ഏവരെയും ആശങ്കയിലാക്കുന്നത്.

രാജ്യത്തെ കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സ് ഈ നീക്കത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. 'ക്രിസ്തീയ വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിതത്തിന്റെ കുലീനത അറിയാം. ഇത് ജീവിതത്തിന് നേരെയുള്ള അക്രമമാണ്. ജീവിതം നശിപ്പിക്കുന്നതിന് എതിരെയാണ് നിലപാട് സ്വീകരിച്ചത്. അവിടെ നിന്നാണ് ഈ അവസ്ഥയിലെത്തിയത്', ബിഷപ്പ് കോണ്‍ഫറന്‍സ് അസോസിയേറ്റ് ഡയറക്ടര്‍ ഡീക്കണ്‍ സ്റ്റീവ് രാംഗല്‍ പറഞ്ഞു.

ജീവിതം അവസാനിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ഇതിനുള്ള സഹായം ലഭിക്കും. രാജ്യത്തെ പൗരനാകണമെന്ന നിബന്ധന ഇല്ലാത്തതിനാല്‍ പുറമെ നിന്നും ആളുകള്‍ എത്തുമെന്നാണ് ആശങ്ക.

 

Viral News

Read more topics: mexico bill ,suicide tourism
English summary
new mexico bill could allow suicide tourism
topbanner

More News from this section

Subscribe by Email