Friday September 21st, 2018 - 8:22:am
topbanner
Breaking News

ലോകം എബോള മുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു

NewsDesk
ലോകം എബോള മുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു

യുനൈറ്റഡ് നേഷന്‍സ്: പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ദുരിതംവിതച്ച മാരകമായ എബോള രോഗത്തിന്റെ പിടിയില്‍ നിന്ന് ലോകം വിമുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.

42 ദിവസമായി ലൈബീരിയയില്‍ എബോള ബാധിതരെ കണ്ടെത്താഞ്ഞതിനെ തുടര്‍ന്നാണ് പ്രഖ്യാപനമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ലോകത്ത് ഇതുവരെയായി 11,000ത്തിലധികം പേര്‍ക്ക് എബോള വൈറസ് മൂലം ജീവഹാനി നേരിട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം.

പശ്ചിമ ആഫ്രിക്കയില്‍ 2014ല്‍ വ്യാപകമായി പൊട്ടിപ്പുറപ്പെട്ട മഹാവ്യാധിയില്‍ നിന്ന് ഗിനിയയും സിയെറ ലിയോണും നേരത്തേ വിമുക്തി നേടിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിയേറ ലിയോണില്‍ ഒരു കുട്ടി എബോള ബാധിച്ച് മരിച്ചതായ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

Read more topics: WHO, W. Africa, Ebola
English summary
WHO says W. Africa's Ebola-free; new flare-ups possible
topbanner

More News from this section

Subscribe by Email