Sunday September 23rd, 2018 - 2:50:am
topbanner

നേപ്പാളില്‍ വിമാനം തകര്‍ന്ന് 50പേര്‍ മരിച്ചു  

rajani v
നേപ്പാളില്‍ വിമാനം തകര്‍ന്ന് 50പേര്‍ മരിച്ചു   

നേപ്പാളിലെ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണ് 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. യു.എസ്. ബംഗ്ലാ എയര്‍ലൈന്‍സാണ് അപകടത്തില്‍പ്പെട്ടത്. ത്രിഭുവന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2:30നായിരുന്നു അപകടം നടന്നത്.

ധാക്കയില് നിന്ന് 12:30ന് പുറപ്പെട്ട യു.എസ് ബംഗ്ലാ എയര്‍ലൈന്‍സ് 2: 15ന് കാഠ്മണ്ഡു എയര്‍പോര്‍ട്ടിലേക്ക് ലാന്‍ഡ് ചെയ്യുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

വിമാനത്തില്‍ 67 യാത്രക്കാരും നാലു ജീവനക്കാരുമാണുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നേപ്പാള്‍ ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് ആചാര്യ അറിയിച്ചു. ബാക്കിയുള്ളവര്‍ മരിച്ചതായാണു സംശയം.

അപകടത്തെ തുടര്‍ന്നു വിമാനത്താവളത്തിന്റെ പരിസരങ്ങളില്‍ തീ പടര്‍ന്നത് അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്നു വിമാനത്താവള വക്താവ് ബീരേന്ദ്ര പ്രസാദ് ശ്രേഷ്ഠ അറിയിച്ചു. വിമാനത്താവളത്തില്‍നിന്നു പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും ദൃക്‌സാക്ഷികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

 

Read more topics: nepal, plain, crash
English summary
nepal plain crash
topbanner

More News from this section

Subscribe by Email