Tuesday August 14th, 2018 - 1:59:pm
topbanner
Breaking News

മോഡി-ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച ഇന്ന്; അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ചയായേക്കും

Jikku Joseph
മോഡി-ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച ഇന്ന്; അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ചയായേക്കും

ബെയ്ജിങ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് പ്രസിഡന്റ് ഷി ജിന്‍പിങുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തും. ദോക്ലാം അടക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചയായേക്കും.

ദീര്‍ഘകാല സൗഹൃദമാണ് ലക്ഷ്യമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിനുള്ള ചര്‍ച്ചയ്ക്കാണ് മുന്‍തൂക്കമെന്നും ചൈനയിലേക്ക് യാത്ര തിരിക്കും മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിരുന്നു. വുഹാനിലെ തടാകകരയില്‍ പരസ്പരം സംസാരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അനൗപചാരിക ചര്‍ച്ച ആയതിനാല്‍ കരാറുകള്‍ ഔന്നും സന്ദര്‍ശനവേളയില്‍ ഒപ്പുവയ്ക്കില്ല. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ചൈനീസ് അതിര്‍ത്തിയില്‍ സ്ഥിതി സാധാരണനിലയിലേക്ക് കൊണ്ടു വരാനാണ് നരേന്ദ്ര മോഡി ശ്രമിക്കുന്നത്.

1988-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ചൈനീസ് സന്ദര്‍ശനവുമായാണ് രാഷ്ട്രീയനിരീക്ഷകര്‍ മോഡിയുടെ സന്ദര്‍ശനത്തെ കാണുന്നത്. 1962-ലെ യുദ്ധത്തോടെ ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ വിള്ളല്‍ പരിഹരിക്കുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

അതിനു സമാനമായി ഇന്ത്യ, ചൈന, ഭൂട്ടാന്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക്ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ പോരാട്ടസജ്ജമായി 73 ദിവസം തുടര്‍ച്ചയായി നിന്നതിനുശേഷം ഇപ്പോഴാണ് മോഡി-ഷി കൂടിക്കാഴ്ച നടക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ എന്നിവര്‍ ചൈനയിലെത്തിയിരുന്നു.

English summary
narendra modi and xi jinping to meet in wuhan
topbanner

More News from this section

Subscribe by Email