Tuesday November 13th, 2018 - 11:47:pm
topbanner

പാക്കിസ്ഥാനില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗം ചെയ്തു ; പ്രതിഷേധത്തിനിടെ വെടിവെപ്പില്‍ രണ്ട് മരണം

suji
പാക്കിസ്ഥാനില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗം ചെയ്തു ; പ്രതിഷേധത്തിനിടെ വെടിവെപ്പില്‍ രണ്ട് മരണം

എട്ടുവയസ്സുകാരിയ്ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥ. പാക്കിസ്ഥാനില്‍ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതിഷേധത്തിനിടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാര്‍ അക്രമാസക്തരായതോടെ ജനകൂട്ടത്തിന് നേരെ വെടിവപ്പ് നടത്തിയിരുന്നു. തുടര്‍ന്നാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്.

കസൂര്‍ ജില്ലയിലെ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ അജ്ഞാതര്‍ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. റോഡിലെ മാലിന്യത്തിനിടയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായതായി പരിശോധനയില്‍ തെളിഞ്ഞിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാത്തതിനാല്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.അവിടെ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുകാട്ടി പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തുകയായിരുന്നു. ജനങ്ങള്‍ സംഘടിക്കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യവേയാണ് പോലീസ് വെടിവയ്പ്പ് നടത്തിയത്. രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ലാഹോര്‍ കോടതി വിശദീകരണം തേടി.

 

Read more topics: murder, pakistan girl, rape
English summary
murder of 8 year old girl in Pakistan prompts clashes that leave 2 dead
topbanner

More News from this section

Subscribe by Email