Wednesday September 19th, 2018 - 10:22:pm
topbanner
Breaking News

ഓടുന്ന കാറിൽനിന്ന് മറ്റ് കുട്ടികള്‍ നോക്കിയിരിക്കവെ അമ്മയുടെ പ്രസവം

suji
ഓടുന്ന കാറിൽനിന്ന് മറ്റ് കുട്ടികള്‍ നോക്കിയിരിക്കവെ അമ്മയുടെ പ്രസവം

ഓടുന്ന കാറിൽനിന്ന് മറ്റ് കുട്ടികള്‍ നോക്കിയിരിക്കവെ അമ്മയുടെ പ്രസവം. നാല് മക്കളുടെ അമ്മയാണ് അഞ്ചാമത്തെ കുഞ്ഞിനെ കാറില്‍ വെച്ച് പ്രസവിച്ചത്. ഈ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുകയാണ്. പാസഞ്ചര്‍ സീറ്റില്‍ മുട്ടുകുത്തി ഇരുന്ന് പ്രസവിക്കുന്നതിനിടെ അലറിക്കരയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

വാഹനം ഓടിച്ച് കൊണ്ടിരിക്കവെ ഭര്‍ത്താവാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രണ്ട് മിനിറ്റ് കാത്തിരിക്കാമോയെന്നാണ് ഭര്‍ത്താവ് ഭാര്യയോട് വീഡിയോയുടെ തുടക്കത്തില്‍ ചോദിക്കുന്നത്. ഭാര്യ എന്താണ് മറുപടി പറയുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ ആശുപത്രി എത്താനൊന്നും കാത്തുനില്‍ക്കാതെ കുഞ്ഞ് അമ്മയുടെ വയറ്റില്‍ നിന്നും പുറത്തേക്ക് വരികയാണ്.

ഒന്ന് ക്ഷമിക്കാന്‍ ഭര്‍ത്താവ് പറയുന്നുണ്ടെങ്കിലും പറ്റുന്നില്ലെന്ന് സ്ത്രീ മറുപടി നല്‍കി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ പിറന്നുവീണ പെണ്‍കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാം. കാറില്‍ മറ്റ് കുട്ടികള്‍ അത്ഭുതത്തോടെയാണ് അമ്മയുടെ പ്രസവം കാണുന്നത്. ടെക്‌സാസിലെ ഡല്ലാസില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് വിവരം.

 

Read more topics: mother, running car, delivery
English summary
mother gave birth in running car
topbanner

More News from this section

Subscribe by Email