topbanner
Tuesday September 26th, 2017 - 6:09:pm
topbanner

പാകിസ്താനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 120 ലേറെ മരണം; നിരവധി പേര്‍ക്ക് പരുക്ക്

Jikku Joseph
പാകിസ്താനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 120 ലേറെ മരണം; നിരവധി പേര്‍ക്ക് പരുക്ക്

ഇസ്ലാമാബാദ്: പാക്കിസ്താനിലെ പഞ്ചാബ് പ്രവശ്യയില്‍ എണ്ണടാങ്കര്‍ മറിഞ്ഞുണ്ടായ തീപിടുത്തത്തില്‍ 123പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിന് ആളുകള്‍ക്ക് ദുരന്തത്തില്‍ പരിക്കേറ്റു. പഞ്ചാബ് പ്രവശ്യയിലെ ബഹവല്‍പുര്‍ നഗരത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.

ദേശീയ പാതയില്‍ ഇന്ന് വെളുപ്പിനാണ് ടാങ്കര്‍ മറിഞ്ഞ് അപകടമുണ്ടായത്. അപകടമുണ്ടായപ്പോള്‍ ആളുകള്‍ ടാങ്കറിനടുത്തേക്ക് ഓടിക്കൂടി. ടാങ്കറില്‍ നിന്നും ചോര്‍ന്ന എണ്ണ ശേഖരിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായതെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടസ്ഥലത്തേക്ക് അഞ്ച് ബിഗ്രേഡ് സൈന്യം എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തീയണക്കാന്‍ സാധിച്ചെന്നാണ് ലഭിക്കുന്ന വിവരം. പരിസരത്തുണ്ടായിരുന്ന ആറ് കാറും 12 മോട്ടോര്‍സൈക്കിളും കത്തിനശിച്ചു. പരിക്കേറ്റവരെ ജില്ലാ തലസ്ഥാനത്തെ ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയതായാണ് വിവരം. മരണസംഖ്യ ഉയരുമെന്നാണ് ലഭിക്കുന്ന് റിപ്പോര്‍ട്ടുകള്‍.

English summary
more than 100 killed in oil tanker fire in pakistan
topbanner topbanner

More News from this section

Subscribe by Email