Saturday June 23rd, 2018 - 3:48:pm
topbanner
Breaking News

ഇര്‍മ കൊടുങ്കാറ്റിന്റെ മറവില്‍ രക്ഷപ്പെട്ടത് നൂറിലേറെ കൊടും ക്രിമിനലുകള്‍

Jikku Joseph
ഇര്‍മ കൊടുങ്കാറ്റിന്റെ മറവില്‍ രക്ഷപ്പെട്ടത് നൂറിലേറെ കൊടും ക്രിമിനലുകള്‍

ലണ്ടന്‍: ഇര്‍മ കൊടുങ്കാറ്റ് ഫ്‌ലോറിഡയെയും കരീബിയന്‍ ദ്വീപുകളെയും ചുഴറ്റിയെറിഞ്ഞപ്പോള്‍ ബ്രിട്ടീഷ് അധീനതയിലുള്ള വെര്‍ജിന്‍ ദ്വീപുകളിലെ ജയിലില്‍നിന്നും രക്ഷപ്പെട്ടത് നൂറിലേറെ കൊടും ക്രിമിനലുകളെന്ന് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രി സര്‍ അലന്‍ ഡങ്കണാണ് ഈ വിവരം പുറത്തുവിട്ടത്. ഇവരുടെ സാന്നിധ്യം ദ്വീപുകളില്‍ ക്രമസമാധാനത്തിനുപോലും ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദ്വീപുകളുടെ ഭരണച്ചുമതലയുള്ള ഗവര്‍ണറുടെ സംരക്ഷണത്തിനും ക്രമസമാധാനപാലനത്തിനുമായി 997 റോയല്‍ മറീനുകളെ ബ്രിട്ടീഷ് സര്‍ക്കാര്‍ വെര്‍ജിന്‍ ദ്വീപുകളിലേക്ക് അയച്ചു. 47 പോലീസുകാരും ഇവര്‍ക്കൊപ്പമുണ്ട്. സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താനും നിയന്ത്രിക്കാനുമായി  വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണും എത്തും.

Read more topics: criminals, escaped, jail, irma strom
English summary
more than 100 criminals have been escaped from jail during irma strom

More News from this section

Subscribe by Email