Monday September 24th, 2018 - 3:56:am
topbanner

കരോക്കെ പാട്ട് പാടികൊണ്ടിരിക്കേ യുവതി തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് മരിച്ചു

suji
കരോക്കെ പാട്ട് പാടികൊണ്ടിരിക്കേ യുവതി തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കവെ കരോക്കെ പാട്ട് പാടുകയായിരുന്ന 28-കാരി തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. പാട്ടുപാടവെ ശരീരത്തിന്റെ ഒരു ഭാഗം പൊടുന്നനെ തളര്‍ന്നുപോവുകയും, താഴെവീഴുകയും ചെയ്തതോടെയാണ് കാരെണ്‍ സ്‌റ്റെല്ല വോംഗിനെ സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

കോമയിലേക്ക് പോയ യുവതി മൂന്ന് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്‍ട്രാസെറിബ്രല്‍ ഹെമോറേജ് അഥവാ തലച്ചോറിലെ രക്തസ്രാവമാണ് സ്റ്റെല്ലയുടെ ജീവന്‍ കവര്‍ന്നത്. ഇതുമൂലം സ്‌ട്രോക്ക് ഉണ്ടാവുകയായിരുന്നു. യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ലാതിരുന്ന യുവതിയാണ് ഇത്തരത്തില്‍ മരണത്തിലേക്ക് പോയത്.

ആകെ ഒരു തലവേദനയല്ലാതെ മറ്റൊന്നും മകള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറയുന്നു. ഹൈപിച്ചില്‍ പാടിയ സമയത്തായിരുന്നു സ്‌ട്രോക്കെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ട്. എന്തായാലും ഏക മകളുടെ അവയവങ്ങള്‍ പിതാവ് ദാനം ചെയ്തു.

 

Read more topics: model, karoke, bleeding brain
English summary
model dies from bleeding on the brain while singing karaoke
topbanner

More News from this section

Subscribe by Email