Saturday September 22nd, 2018 - 7:23:pm
topbanner

ഫ്‌ലോറിഡയില്‍ കൂറ്റന്‍ നടപ്പാലം തകര്‍ന്നു വീണു; നാലു മരണം, വീണത് 100 വര്‍ഷം ആയുസ്സു പറഞ്ഞ നടപ്പാലം

Jikku Joseph
ഫ്‌ലോറിഡയില്‍ കൂറ്റന്‍ നടപ്പാലം തകര്‍ന്നു വീണു; നാലു മരണം, വീണത് 100 വര്‍ഷം ആയുസ്സു പറഞ്ഞ നടപ്പാലം

മിയാമി: പടിഞ്ഞാറന്‍ മിയാമി ഫ്‌ലോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ നിര്‍മാണത്തിലിരുന്ന നടപ്പാലം തകര്‍ന്നു വീണ് നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. അപകടത്തില്‍ എട്ടോളം വാഹനങ്ങള്‍ തകര്‍ന്നു.



വ്യാഴാഴ്ച ഉച്ചയ്ക്കു 1.30 ന് ആയിരുന്നു സംഭവം. ഡേഡ് കൗണ്ടിയിലെ സ്വീറ്റ്വാട്ടര്‍ സിറ്റിയുമായി യൂണിവേഴ്‌സിറ്റി കാമ്പസിനെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നു വീണത്. 14.2 ദശലക്ഷം ഡോളര്‍ മുതല്‍ മുടക്കില്‍ നിര്‍മിച്ച കൂറ്റന്‍ പാലമാണ് തകര്‍ന്നു വീണിരിക്കുന്നത്.



അടുത്ത വര്‍ഷം ആദ്യത്തോടെ പണികള്‍ പൂര്‍ത്തിയാവുമെന്നാണ് കരുതിയിരുന്നത്. 32 വീതിയും 289 അടി നീളവും 109 അടി പൊക്കവുമുള്ള പാലമായിരുന്നു ഇത്. അറ്റകുറ്റപ്പണികള്‍ ആവശ്യമായിവരാത്ത കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് പാലം നിര്‍മിച്ചതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നത്.




പാലത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇപ്പോഴും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. കാറ്റഗറി 5-ല്‍ പെടുന്ന കൊടുങ്കാറ്റിനെ പോലും തടയാന്‍ കഴിയുന്നതാണെന്നും 100 വര്‍ഷത്തെ ആയുസുണ്ടെന്നുമാണ് വിലയിരുത്തിയിരുന്നത്.

English summary
atleast four dead in pedestrian bridge collapse at university in miami, authorities say
topbanner

More News from this section

Subscribe by Email