topbanner
Monday February 19th, 2018 - 1:49:pm
topbanner
Breaking News

മെക്‌സിക്കോ ഭൂകമ്പത്തില്‍ മരണസംഖ്യ 60 കടന്നു; നൂറുവര്‍ഷത്തിനിടയിലെ ശക്തിയേറിയ ഭൂകമ്പം

NewsDesk
മെക്‌സിക്കോ ഭൂകമ്പത്തില്‍ മരണസംഖ്യ 60 കടന്നു; നൂറുവര്‍ഷത്തിനിടയിലെ ശക്തിയേറിയ ഭൂകമ്പം

മെക്‌സിക്കോ: മെക്‌സിക്കോയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയതായി റപ്പോര്‍ട്ട്. റിക്ടര്‍ സെകെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മെക്സിക്കോയില്‍ നൂറുവര്‍ഷത്തിനിടെയുണ്ടായതില്‍ വെച്ചേറ്റവും ശക്തിയേറിയതാണെന്ന് മെക്‌സിക്കോയുടെ പ്രസിഡന്റ് ഹെന്റിക് പെനാ നീറ്റോ പറഞ്ഞു.

ഒരുമിനിറ്റ് നീണ്ടുനിന്ന ഭൂകമ്പത്തെത്തുടര്‍ന്ന് മെക്‌സിക്കോയിലും സമീപരാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. 4.3 മുതല്‍ 5.7 വരെ തീവ്രതയുള്ള ആറു തുടര്‍ചലനങ്ങളുണ്ടായതായി യു.എസ്. ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു.

ഒവാക്‌സാക്ക, ചിയാപ്പാസ് സംസ്ഥാനങ്ങളില്‍ വലിയ നാശമുണ്ടായി. തകര്‍ന്ന കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 11 സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ തിങ്കളാഴ്ചവരെ അടച്ചിട്ടു.

1985-ല്‍ പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും തീവ്രതയേറിയ ഭൂകമ്പമാണിത്.

Read more topics: Mexico, Earthquake
English summary
Mexico Earthquake, Strongest in a Century
topbanner

More News from this section

Subscribe by Email