Sunday November 18th, 2018 - 8:54:pm
topbanner

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 14 മരണം; ആഭ്യന്തരമന്ത്രിയും ഗവര്‍ണറും രക്ഷപ്പെട്ടു

Jikku Joseph
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 14 മരണം; ആഭ്യന്തരമന്ത്രിയും ഗവര്‍ണറും രക്ഷപ്പെട്ടു

മെക്‌സിക്കോ: മെക്‌സിക്കോയില്‍ ഭൂകമ്പബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തം നടക്കുന്നതിനിടയിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പതിനാല് മരണം. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനിടെ പ്രമുഖര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്ന് വീണത്. മരിച്ചവരുടെ കൂട്ടത്തില്‍ ഒരു കുഞ്ഞുമുണ്ട്. മെക്‌സിക്കോ ആഭ്യന്തരമന്ത്രിയും തെക്ക് പടിഞ്ഞാറന്‍ ഓക്‌സാക്കയിലെ ഗവര്‍ണറും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു.

വെള്ളിയാഴ്ചയാണ് മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം ഉണ്ടായത്. ഓക്സാകയില്‍ ഇന്നലെ റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണെങ്കിലും ആളപായമുണ്ടായിരുന്നില്ല. തുടര്‍ച്ചയായ ഭൂചലനങ്ങളെ തുടര്‍ന്ന് ഭയപ്പെട്ടു പോയ പ്രദേശവാസികള്‍ സമീപത്തുള്ള വയലില്‍ അഭയം തേടിയതായിരുന്നു.

സാന്റിയാഗോ ജെമിതെപില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് ഹെലികോപ്ടര്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ചത്. ഭൂചലനത്തെ തുടര്‍ന്ന് വീടുകളില്‍ നിന്ന് ഒഴിഞ്ഞ് തുറസ്സായ സ്ഥലത്ത് തമ്പടിച്ചവരുടെ വാഹനങ്ങളുടെ മുകളിലേക്കാണ് ഹെലികോപ്ടര്‍ പതിച്ചത്. ഗ്രാമത്തില്‍ പല തവണ ചുറ്റിയടിച്ച് നിരീക്ഷണം നടത്തിയ ശേഷമാണ് ഹെലികോപ്ടര്‍ നിലത്തിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മെക്സിക്കോയില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ നൂറുകണക്കിന് പേര്‍ മരിച്ചിരുന്നു.

English summary
mexico earthquake: helicopter crashes in emergency killing 14
topbanner

More News from this section

Subscribe by Email