topbanner
Thursday November 23rd, 2017 - 6:33:pm
topbanner
Breaking News

മെക്സിക്കോയിലുണ്ടായ ഭൂകമ്പത്തിൽ ആറ് പേർ മരിച്ചു

suvitha
മെക്സിക്കോയിലുണ്ടായ ഭൂകമ്പത്തിൽ ആറ് പേർ മരിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ പിജിജിയാപാനിലുണ്ടായ ഭൂകമ്പത്തിൽ ആറ് മരണം. രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ പിജിജിയാപാനിലും രണ്ട് പേർ ടബാസ്കോയിലുമാണ് മരിച്ചത്. റിക്ടര്‍ സ്കെയിലില്‍ എട്ട് രേഖപ്പെടുത്തിയ വന്‍ ഭൂകമ്പമാണ് അനുഭവപ്പെട്ടത്.

രാജ്യത്തിന്റെ തെക്കന്‍തീരത്തുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു. ഭൂകമ്പത്തിൽ തെക്കൻ മെക്സിക്കോയിലെ നിരവധി കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് രക്ഷാപ്രവർത്തകർ പരിശോധിച്ചു വരികയാണ്.

English summary
Six people were killed in the earthquake in Mexico
topbanner topbanner

More News from this section

Subscribe by Email