Tuesday November 20th, 2018 - 4:09:am
topbanner

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി പ്രതിമയുടെ കാല്‍വെട്ടി സമൂഹവിരുദ്ധര്‍

suji
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി പ്രതിമയുടെ കാല്‍വെട്ടി സമൂഹവിരുദ്ധര്‍

ബാഴ്‌സലോണ, അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസതാരം ലയണല്‍ മെസിയുടെ പ്രതിമ സമൂഹവിരുദ്ധര്‍ തകര്‍ത്തു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മെസിയുടെ പ്രതിമ തകര്‍ത്തത്. തകര്‍ത്ത പ്രതിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പ്രതിമ തകര്‍ന്ന നിലയില്‍ നടവഴിയില്‍ കിടക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കാല്‍പാദം തകര്‍ത്തതിനെത്തുടര്‍ന്നാണ് പ്രതിമ താഴെവീണത്. അക്രമികളെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. ബ്യൂണസ് എയേഴ്‌സിലെ പ്രതിമ ജനുവരിയില്‍ അരയ്ക്ക് മുകളില്‍ വെച്ച് തകര്‍ത്തിരുന്നു. പിന്നീട് നഗരസഭാ അധികൃതര്‍ പ്രതിമ നന്നാക്കി പുനസ്ഥാപിക്കുകയായിരുന്നു.

ബ്യൂണസ് എയേഴ്‌സ് പോര്‍ട്ട് ജില്ലയായ പ്യൂവെര്‍ട്ടോ മാഡെറോയിലെ 'വാക്ക്‌വേ ഓഫ് ഗ്ലോറി' എന്നറിയപ്പെടുന്ന നദീതീരത്താണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. മറ്റ് അര്‍ജന്റീനിയന്‍ ഇതിഹാസങ്ങളായ ഫോര്‍മുല 1 ചാമ്പ്യന്‍ ജുവാന്‍ മാന്വല്‍ ഫാംഗിയോ, ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ എന്നിവരുടെയും പ്രതിമകള്‍ ഇവിടെയുണ്ട്.

 

 

Read more topics: messi ,statue,vandalised
English summary
messi statue vandalised for second time this year
topbanner

More News from this section

Subscribe by Email