topbanner
Tuesday January 23rd, 2018 - 9:37:am
topbanner

ആര്‍ത്തവം അശുദ്ധം ; കൊടും തണുപ്പില്‍ മാറ്റിപാര്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു

suji
ആര്‍ത്തവം അശുദ്ധം ; കൊടും തണുപ്പില്‍ മാറ്റിപാര്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു

ആര്‍ത്തവ സമയത്തെ അശുദ്ധിയില്‍ വീടിന് വെളിയില്‍ മാറ്റി പാര്‍പ്പിച്ച 21 കാരി കൊടും തണുപ്പില്‍ മരിച്ചു. വീടിന് പുറത്തുള്ള ഷെഡ്ഡിലാണ് യുവതിയെ താമസിപ്പിച്ചിരുന്നത്. നേപ്പാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് അന്ധവിശ്വാസത്തിന്റെ മറവില്‍ കൊടും ക്രൂരത നടന്നത്.

തണുപ്പില്‍ നിന്ന് രക്ഷപ്പെടാനായി തീ കത്തിച്ചപ്പോള്‍ ഉണ്ടായ പുക ശ്വസിച്ചതും അമിതമായ തണുപ്പേറ്റതുമാണ് മരണത്തിന് കാരണമായതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. നേപ്പാളിലെ ഗ്രാമങ്ങളില്‍ സ്ത്രീകളെ ആര്‍ത്തവ സമയത്ത് മാറ്റി താമസിപ്പിക്കുന്നത് പതിവാണ്. വീടിനുള്ളില്‍ കഴിഞ്ഞാല്‍ ദൈവം കോപിക്കുമെന്നാണ് വിശ്വാസം. ഈ ക്രൂര കൃത്യത്തിന് മൂന്നുമാസം പിഴയും മൂവായിരം നേപ്പാളി രൂപ പിഴയും നല്‍കുന്ന പുതിയ നിയമം രാജ്യത്ത് കഴിഞ്ഞ ആഗസ്തില്‍ നിലവില്‍ വന്നു. നിയമം നിലനില്‍ക്കേയാണ് ഈ ക്രൂരകൃത്യം നടന്നത്.

 

Read more topics: mensturating girl, died,severe cold
English summary
mensturating girl died of severe cold
topbanner topbanner

More News from this section

Subscribe by Email